Home News National പത്താം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തിയത് ആറാം ക്ലാസുകാര്‍

പത്താം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തിയത് ആറാം ക്ലാസുകാര്‍

Advertisement

മുംബൈ: പരീക്ഷാക്കാലത്തെ പിരിമുറുക്കങ്ങള്‍ക്കിടയില്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാക്കി മഹാരാഷ്ട്രയില്‍ നിന്നൊരു വാര്‍ത്ത. പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ ബോര്‍ഡ് പരീക്ഷാ ഉത്തരക്കടലാസുകള്‍ ആറാം ക്ലാസുകാര്‍ മൂല്യനിര്‍ണയം നടത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. സംഭവത്തില്‍ രക്ഷിതാക്കള്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉയരുകയാണ്. പരീക്ഷാ പ്രക്രിയയുടെ സുതാര്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍.

മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ ഫാല്‍ട്ടാന്‍ തഹസിലിലാണ് സംഭവം നടന്നത്. വിദാനിയിലെ ഉത്തരേശ്വര്‍ ഹൈസ്‌കൂളിലെ അധ്യാപകന്‍ വൈഭവ് ഷെന്‍ഡെയാണ് പത്താം ക്ലാസിലെ മറാത്തി പേപ്പറുകള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനികളെക്കൊണ്ട് പരിശോധിപ്പിച്ചത്. അധ്യാപകന്‍ കുട്ടികള്‍ക്കൊപ്പം ഇരുന്ന് ഉത്തരക്കടലാസുകള്‍ നോക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

ALSO READ :

വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന ഇത്തരം അശ്രദ്ധമായ നടപടികള്‍ ബോര്‍ഡ് മൂല്യനിര്‍ണ്ണയ പ്രക്രിയയെക്കുറിച്ച് തന്നെ ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. സ്‌കൂള്‍ അധികൃതര്‍ക്കും അധ്യാപകന്‍ വൈഭവ് ഷെന്‍ഡെയ്ക്കുമെതിരെ കര്‍ശന നടപടി വേണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. പ്രാദേശിക വിദ്യാഭ്യാസ വകുപ്പ് വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെങ്കിലും സ്‌കൂള്‍ അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നിലവില്‍ മഹാരാഷ്ട്ര സ്റ്റേറ്റ് ബോര്‍ഡ് ഓഫ് സെക്കന്‍ഡറി ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ (MSBSHSE) 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ നടത്തിവരികയാണ്. ഫെബ്രുവരി പത്തിന് തുടങ്ങിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും ഫെബ്രുവരി 20ന് തുടങ്ങിയ പത്താം ക്ലാസ് പരീക്ഷയും മാര്‍ച്ച് 18നാണ് അവസാനിക്കുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here