സജ്‌നി കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ മുങ്ങിയ പ്രതി തരുൺ ഡൽഹിയിൽ പിടിയിൽ

Advertisement

ന്യൂ ഡെൽഹി:
മലയാളി യുവതി സജ്‌നിയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി തരുൺ ജിനരാജിനെ(47) ഡൽഹിയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഒന്നര മാസമായി തിരയുകയായിരുന്ന ഇയാളെ ഡൽഹി നജഫ്ഗഡിൽ നിന്നാണ് അഹമ്മദാബാദ് സൈബർ ക്രൈംബ്രാഞ്ച് പോലീസ് പിടികൂടിയത്. തൃശ്ശൂർ സ്വദേശിയും ബാങ്ക് ഉദ്യോഗസ്ഥയമായ സജ്‌നിയെ(26) 2003 ഫെബ്രുവരി 14നാണ് അഹമ്മദാബാദിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കേസിലെ പ്രതിയായ തരുൺ ജിനരാജിനെ 15 വർഷത്തിന് ശേഷം 2018 ഒക്ടോബറിലാണ് പിടികൂടിയത്. ഏതാനും ആഴ്ച മുമ്പ് ജാമ്യത്തിലിറങ്ങിയ ഇയാൾ പോലീസിനെ വെട്ടിച്ച് കടന്ന ശേഷം ഡൽഹി നജഫ്ഗഡിൽ പേയിംഗ് ഗസ്റ്റായി കഴിയുകയായിരുന്നു. ജസ്റ്റിൻ ജോസഫ് എന്ന പുതിയ പേര് സ്വീകരിച്ചാണ് ഇയാൾ കഴിഞ്ഞിരുന്നത്. ഓഗസ്റ്റ് 4നാണ് സബർമതി സെൻട്രൽ ജയിലിൽ നിന്ന് ഇയാൾ ജാമ്യത്തിലിറങ്ങിയത്.

Advertisement