കോളാബയിലെ ചബാദ് ഹൌസിന്റെ ചിത്രങ്ങൾ ഭീകരരിൽ നിന്നും കണ്ടെത്തി,ജാഗ്രത നിർദ്ദേശം

Advertisement

മുംബൈ. ജാഗ്രത നിർദ്ദേശം.കോളാബയിലെ ചബാദ് ഹൌസിന്റെ ചിത്രങ്ങൾ ഭീകരരിൽ നിന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് ജാഗ്രത.ചബാദ് ഹൌസിന് ചുറ്റും പോലീസിനെ വിന്യസിച്ചു.2008 മുംബൈ ഭീകരാക്രമണത്തിൽ ഭീകരരുടെലക്ഷ്യങ്ങളിൽ ഒന്നായിരുന്നു ചാബാദ് ഹൌസ്.

രാജസ്ഥാനിൽ ഭീകരക്രമണം നടത്താൻ പദ്ധതി തയ്യാറാക്കുന്നതിനിടെ പൂനെ യിൽ വച്ചു മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്ത 2 ഭീകരരിൽ നിന്നാണ് ചബാദ് ഹൌസിന്റെ ചിത്രങ്ങൾ ലഭിച്ചത്. മാധ്യപ്രദേശിലെ രത് ലം സ്വദേശികളായ മുഹമ്മദ് ഇമ്രാൻ യൂനുസ് ഖാൻ, മുഹമ്മദ് യൂനുസ് യാക്കൂബ് സകി എന്നീ രണ്ടു പേരെയാണ് മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും മൊബൈൽ ഫോണുകളും ലാപ്ടോപ്പും ബോംബ് നിർമിക്കാൻ ആവശ്യമായ സാമഗ്രികളും പിടിച്ചെടുത്തു.

Advertisement