രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടം;മരണസംഖ്യ ഉയരാൻ സാധ്യത

Advertisement

ഒഡീഷ:
ഒഡീഷയിലെ ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയർന്നേക്കും. നിലവിൽ 50 പേർ മരിച്ചതായാണ് വിവരം. 350ലേറെ പേർക്ക് പരുക്കേറ്റു. ചെന്നൈ-ഷാലിമാർ കോറോമൻഡൽ എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ച് പാളം തെറ്റുകയായിരുന്നു. പരുക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. 

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടുക്കം രേഖപ്പെടുത്തി. ദേശീയ ദുരന്തനിവാരണ സേനയുടെ 20ഓളം യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിനായി അപകടസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. ബംഗാളും രക്ഷാപ്രവർത്തനത്തിന് പ്രത്യേക സംഘത്തെ അയച്ചു. രാത്രി മുഴുവൻ രക്ഷാപ്രവർത്തനം തുടരും.

ഷാലിമാറിൽ നിന്ന് ഉച്ചയ്ക്ക് 3.30നാണ് ട്രെയിൻ പുറപ്പെട്ടത്. നാളെ വൈകുന്നേരം 4.50ഓടെ ചെന്നൈയിൽ എത്തേണ്ടതാണ് ട്രെയിൻ. വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മലയാളികൾ അപകടത്തിൽ പെട്ടിട്ടുണ്ടോ എന്ന വിവരം ഇതുവരെ പുറത്ത് വന്നിട്ടില്ല.

Advertisement