ബ്രിജ് ഭൂഷൺ ശരൺ സിംഗ് വിഷയം, ഗുസ്തിതാരങ്ങളോട് മല്ലുപിടിച്ച് മലര്‍ന്നുവീണ നിലയില്‍ ഭരണ നേതൃത്വം

ന്യൂഡെല്‍ഹി . ബ്രിജ് ഭൂഷൺ ശരൺ സിംഗ് വിഷയത്തിൽ ഗുസ്തിതാരങ്ങളോട് മല്ലുപിടിച്ച് മലര്‍ന്നുവീണ നിലയില്‍ ഭരണ നേതൃത്വം, ഇനിയും സമരത്തെ അവഗണിക്കുന്നത് പരിഹരിക്കാനാകാത്ത പരുക്ക് ഉണ്ടാക്കുമെന്ന് വ്യക്തമായിക്കഴിഞ്ഞു. വിഷയത്തില്‍ ബി.ജെ.പി യിൽ ഭിന്നത രൂപപ്പെട്ടു. കായികതാരങ്ങളെ പ്രകോപിപ്പിയ്ക്കുന്ന വിധത്തിലുള്ള ബ്രിജ് ഭൂഷന്റെ പ്രസ്താവനകൾ ദേശീയ നേത്യത്വം തടഞ്ഞു. മറുവശത്ത് പ്രതിഷേധം രാജ്യവ്യാപകമായ് ശക്തമാകുന്ന സാഹചര്യത്തിൽ അയോധ്യയിൽ പ്രഖ്യാപിച്ച റാലിയിൽ നിന്ന് ബ്രിജ് ഭൂഷൺ പിൻ വാങ്ങി.

ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തെ അവഗണിയ്ക്കാനുള്ള ബി.ജെ.പി ശ്രമം ഫലിച്ചില്ല. സംഘടനയ്ക്ക് ഉള്ളിൽ തന്നെ പ്രതിഷേധം ഉയർന്നതാണ് കാരണം. ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തെ പിന്തുണച്ച ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളിലെ ബി.ജെ.പി ജനപ്രതിനിധികൾ രംഗത്തെത്തി. ഹിസാര്‍ എം.പി. ബ്രിജേന്ദ്ര സിങ്ങും സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ വിജും ആണ് ആദ്യ താരങ്ങളെ അനുകൂലിച്ചത്. ഇതിന് പിന്നാലെ ദേശിയ തലത്തിൽ പ്രവർത്തിയ്ക്കുന്ന നേതാക്കൾ അടക്കം ഗുസ്തി താരങ്ങൾക്ക് അനുകൂലമായ സമീപനം പാർട്ടി നേത്യത്വത്തെ അറിയിച്ചു. എതാണ്ട് എല്ലാവരും ബ്രിജ് ഭൂഷൻ സാഹചര്യങ്ങൾ വഷളാക്കുകയാണെന്ന അഭിപ്രായമാണ് പങ്ക് വച്ചത്. ബി.ജെ.പി ദേശിയ നേത്യത്വം ബ്രിജ് ഭൂഷനോട് വിഷയത്തിൽ ഇതിനകം അതൃപ്തി അറിയിക്കുകയും ചെയ്തു. ഇന്ന് അയോധ്യയിൽ വിപുലമായ റാലിയെ അഭിസംബോധന ചെയ്യാനായിരുന്നു ബ്രിജ് ഭൂഷൻ്റെ തിരുമാനം. ബി.ജെ.പി ദേശീയ നേത്യത്വത്തിൻ്റെ ഇടപെടലിന് പിന്നാലെ ഇത് റദ്ദാക്കി

Advertisement