നെഞ്ചിടിപ്പ് നിന്ന് പോകും! ഒരു തവണയിൽ കൂടുതൽ കാണാനാവില്ല; കൊത്താനാഞ്ഞ് മൂർഖൻ, തലനാരിഴക്ക് രക്ഷപ്പെട്ട് കുട്ടി

ബംഗളൂരു: പാമ്പിനെ പേടിയില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. സോഷ്യൽ മീഡിയയിൽ പാമ്പുമായി ബന്ധപ്പെട്ട വീഡിയോകൾ പ്രചരിക്കാറുണ്ട്. എന്നാൽ, ഇപ്പോൾ കർണാടകയിൽ നിന്ന് പുറത്ത് വരുന്ന വീഡിയോ കാണുന്നവരെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്.

മൂർഖൻറെ കടിയേൽക്കാതെ തലനാരിഴക്ക് കുട്ടി രക്ഷപെടുന്ന വീഡ‍ിയോയാണ് പുറത്ത് വന്നിട്ടുള്ളത്. വീടിൻറെ ഉമ്മറത്ത് പാമ്പ് കിടക്കുന്നത് പെൺകുട്ടി കണ്ടില്ല. കുട്ടി വാതിലിൻറെ സമീപത്ത് നിൽക്കുമ്പോൾ പാമ്പ് കൊത്താനായി എത്തുന്നത് വീഡിയോയിൽ കാണാം. പെട്ടെന്ന് കുട്ടി ഇത് കണ്ടതാണ് രക്ഷയായത്.

കർണാടകയിലെ ബെലഗാം താലൂക്കിലെ ഹൽഗയിലാണ് സംഭവം. ഹൽഗയിലെ സുഹാസ് സായിബന്നവാറിൻറെ വീട്ടിലെ സിസിടിവിയിൽ ഈ ദൃശ്യങ്ങളെല്ലാം പതിയുകയായിരുന്നു. തുടർന്ന് വിദഗ്ധനായ പാമ്പ് പിടുത്തക്കാരനെത്തി മൂർഖനെ പിടികൂടി.

Advertisement