വനിതാ മഹാ പഞ്ചായത്തിൽ വനിതാ ജനപ്രതിനിധികളുടെ പിന്തുണ തേടി ഗുസ്തി താരങ്ങൾ

Advertisement

ന്യൂഡെല്‍ഹി.റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിന്റ അറസ്റ്റ് ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ ഒരുങ്ങി ഗുസ്തി താരങ്ങൾ.
പുതിയ പാർലമെൻ്റ് മന്ദിരത്തിന്റെ ഉത്ഘാടന ദിനത്തിൽ, ചേരുന്ന വനിതാ മഹാ പഞ്ചായത്തിൽ ഗുസ്തി താരങ്ങൾ വനിതാ ജനപ്രതിനിധികളുടെ പിന്തുണ തേടി.രാജ്യത്തെ മുഴുവൻ അമ്മമാരും സഹോദരിമാരും മഹാപാഞ്ചായത്തിൽ പങ്കെടുക്കണമെന്ന് താരങ്ങൾ അഭ്യർത്ഥിച്ചു. സമരത്തെ പിന്തുണക്കുന്നവർ 11 മണിക്ക് ജന്തർ മന്ദറിൽ എത്താൻ താരങ്ങൾ ആവശ്യപ്പെട്ടു.
സമാധാനപരമായി പാർലമെൻ്റിലേക്ക് മാർച്ച് നടത്തുമെന്നും ടിയർ ഗ്യാസ്, ലാത്തി ചാർജ് എന്നിവർ ഉണ്ടായാലും അഹിംസാ മാർഗത്തിൽ പ്രതിഷേധിക്കുമെന്നും താരങ്ങൾ അറിയിച്ചു.അറസ്റ്റ് വരിക്കാനും തയ്യാറെന്ന് താരങ്ങൾ വ്യക്തമാക്കി.അതേ സമയം മാർച്ചിന് ഇത് വരെ പൊലീസ് അനുമതി നൽകിയിട്ടില്ല. വനിതാ മഹാ പഞ്ചായത്തിനു പിന്തുണയുമായി ഡൽഹിഅതിർത്തികളിൽ ഖാപ്പ് പഞ്ചായത്തുകൾ ചേരുമെന്നും സമരസമിതി പ്രഖ്യാപിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here