ന്യൂഡെല്‍ഹി . പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെങ്കിലും ജനാധിപത്യത്തിലെ അവിഭാജ്യഘടകമായ പ്രതിപക്ഷത്തിന്‍റെ അഭാവം കല്ലുകടിയാവും. ആഘോഷത്തിന്‍റെ ശോഭ കെടുത്തുന്ന നടപടിയാണെങ്കിലും ഇത് പ്രതിപക്ഷത്തിന് തന്നെ തിരിച്ചടിയാവുമെന്ന വിശ്വാസത്തില്‍ മുന്നോട്ടുപോവുകയാണ് എന്‍ഡിഎ സര്‍ക്കാര്‍.
വിയോജിപ്പോടുകൂടിത്തന്നെ ചരിത്രമുഹൂര്‍ത്തത്തില്‍ പങ്കെടുക്കാനുള്ള അവസരം കൂടി തട്ടിത്തെറിപ്പിച്ച കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്കാണ് പോകുന്നതെന്ന വിലയിരുത്തല്‍ നിഷ്പക്ഷമതികളില്‍ നിന്നും ഉയരുന്നുണ്ട്. ചെങ്കോല്‍ കൈമാറ്റം പോലുള്ള പല നടപടികളും എല്ലാ രാജ്യങ്ങളിലും നടക്കാറുണ്ടെന്നും അതിനെ അത്തരത്തില്‍ വിടുന്നതിന് പകരം കൂടുതല്‍ ചർച്ചയിലെത്തിക്കുകയായിരുന്നു കോണ്‍ഗ്രസ്. ചരിത്രത്തില്‍ കോണ്‍ഗ്രസ് ഇത്തരം പലആചാരങ്ങള്‍ക്കും വഴിപ്പെട്ട ഉദാഹരണങ്ങള്‍ കിട്ടാനുമുണ്ട്.
അവസാന നിമിഷം എങ്കിലും പിടിവാശി ഉപേക്ഷിയ്ക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് പ്രതിപക്ഷം. ഭരണഘടനയെ ബഹുമാനിയ്ക്കുന്ന തിരുമാനം രാജ്യമാകെ ആവശ്യപ്പെടുന്നു. ഇത് സർക്കാർ കണ്ടില്ലെന്ന് നടിയ്ക്കരുതെന്ന് കോൺഗ്രസ് നിർദ്ദേശിച്ചു. പ്രധാനമന്ത്രി ഉദ്ഘാടകനാകുന്ന സാഹചര്യത്തിൽ ബഹിഷ്ക്കരണ തീരുമാനവുമായ് പ്രതിപക്ഷം മുന്നോട്ട് പോകുകയാണെന്നും കോൺഗ്രസ് വ്യക്തമാക്കി. രാജ്യമാകെ രാഷ്ട്രപതി സ്ഥാനത്തെ അവമതിയ്ക്കുന്ന സർക്കാർ നിലപാടിനെതിരെ നാളെ പ്രതിഷേധം ഉയരുമെന്നും കോൺഗ്രസ് അറിയിച്ചു.
പാര്‍ലമെന്‍റ് പ്രവേശനത്തിന് കോണ്‍ഗ്രസിനും പ്രതിപക്ഷ കൂട്ടാളികള്‍ക്കും പുതിയൊരു സമയം കണ്ടെത്തേണ്ടിവരുമെന്ന പ്രശ്നവുമുണ്ട്.