ശ്രീനഗര്‍. ജി20 ടൂറിസം കര്‍മസമിതിയോഗം ഇന്നു ശ്രീനഗറിൽ സമാപിക്കും. 17 രാജ്യത്തുനിന്നുള്ള 122 വിദേശപ്രതിനിധികളാണ് കനത്ത സുരക്ഷ സവിധാനങ്ങൾക്ക് നടുവിൽ പുരോഗമിയ്ക്കുന്ന യോഗത്തിൽ പങ്കെ ടുക്കുന്നത്. പ്രധാന വേദിയായ ഷേർ-–-ഇ––കശ്മീർ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിലാണ് സമാപന ദിവസവും യോഗം നടക്കുക. ഗ്രീൻ ടൂറിസം, ഡിജിറ്റലൈസേഷൻ, സ്‌കിൽസ്, എംഎസ്‌എംഇകൾ, ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് എന്നീ അഞ്ച് പ്രധാന മേഖലയുമായി ബന്ധപ്പെട്ട് ചർച്ചകൾ ഇന്ന് നടക്കും.