ന്യൂ ഡെൽഹി :
ബിജെപി ഭരണത്തിൽ രാഷ്ട്രപതിക്ക് വേണ്ടത്ര ബഹുമാനം നൽകുന്നില്ലെന്ന ആരോപണവുമായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുന ഖാർഗെ. രാഷ്ട്രപതിയെ നോക്കുകുത്തിയാക്കുന്ന സമീപനമാണ് ബിജെപി സർക്കാരിന്റേത്. ദലിത് വിഭാഗത്തിൽപ്പെട്ട രാഷ്ട്രപതിയെ തെരഞ്ഞെടുപ്പ് നേട്ടത്തിനായി മാത്രമാണ് ബിജെപി ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതിക്ക് പകരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ഖാർഗെയുടെ പ്രതികരണം. പുതിയ പാർലമെന്റ് മന്ദിരം യഥാർഥത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവാണ് ഉദ്ഘാടനം ചെയ്യേണ്ടത്. സഭകളുടെ നാഥൻ രാഷ്ട്രപതിയാണ്. ദലിത് വിഭാഗത്തിൽ നിന്നുള്ള രാഷ്ട്രപതിയെ തെരഞ്ഞെടുപ്പ് നേട്ടത്തിനായി മാത്രം ബിജെപി ഉപയോഗിക്കുകയാണ്
ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിനെ വിമർശിച്ചിരുന്നു.
Home News Breaking News ദലിത് വിഭാഗക്കാരിയായ രാഷ്ട്രപതിയെ തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്നു: ഖാർഗെ