എൻസിബി മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു

Advertisement

മുംബൈ. എൻസിബി മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു.
സിബിഐ നടപടിക്കെതിരെയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ഷാരൂഖാനിൽ നിന്നും 25 കോടി തട്ടി എടുക്കാൻ ശ്രമിച്ചു എന്നാണ് സിബിഐ രജിസ്റ്റർ ചെയ്ത കേസ്. ആര്യൻ ഖാൻ കേസിലെ പ്രതികാര നടപടിയായാണ് സിബിഐ യുടെ നടപടി എന്നാണ് സമീർ വങ്കഡെയുടെ ഹർജിയിൽ ആരോപണം.ഇന്ന് ഉച്ചയ്ക്ക് 2.30ന് ഹർജിയിൽ ബോംബെ ഹൈ കോടതി അടിയന്തര വാദം കേൾക്കും.

Advertisement