സിദ്ധരാമയ്യ മുഖ്യമന്ത്രി, ഏക ഉപമുഖ്യമന്ത്രി പദവിയും രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രി കസേരയും ഡി കെ ശിവകുമാറിന്

Advertisement

ബംഗളുരു. കർണാടകയിലെ മുഖ്യമന്ത്രി കസേരക്കായുള്ള തർക്കത്തിന് പരിഹാരമായി. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. ഏക ഉപമുഖ്യമന്ത്രി പദവിയും രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രി കസേരയും വേണമെന്ന് ഡി കെ ശിവകുമാറിന്റ സമ്മർദ്ദത്തിന് കോണ്ഗ്രസ് ഹൈ കമാന്‍ഡ് വഴങ്ങി. ശനിയാഴ്ച സർക്കാർ സത്യപ്രതിജ്ഞ ചെയ്യും.ലോക്സഭാ തിരഞ്ഞെടുപ്പ് വരെ പി സി അധ്യക്ഷ സ്ഥാനത്ത് ഡി കെ ശിവകുമാർ തന്നെ തുടരും.

അഞ്ച് ദിവസത്തെ നാടകീയതയ്ക്കൊടുവിൽ ഇന്ന് പുലർച്ച വരെ നീണ്ട മാരത്തോൺ ചർച്ചയിലാണ് കർണാടകയെ നയിക്കാൻ സിദ്ധരാമയ്യയെ കോൺഗ്രസ് വീണ്ടും തിരഞ്ഞെടുത്തത്.കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍ ഖാർഗെയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചക്ക് പിന്നാലെ ഹൈക്കമാൻഡ് തീരുമാനം പ്രഖ്യാപിച്ചു

സിദ്ധരാമയ്യ രണ്ടര വർഷവും , ശേഷിക്കുന്ന രണ്ടര വർഷം ഡി.കെ.ശിവകുമാർ മുഖ്യമന്ത്രിയാകും, അതുവരെ ഡി.കെ. ഉപമുഖ്യമന്ത്രി ,സുപ്രധാന വകുപ്പുകൾക്കൊപ്പം.പിസിസി അധ്യക്ഷ പദവിയും ഡി കെ ശിവകുമാർ നിലനിർത്തും. എന്നാൽ ടേം വ്യവസ്ഥ പരസ്യമായി പ്രഖ്യാപിക്കാൻ കോൺഗ്രസ് തയ്യാറായില്ല

മുഖ്യമന്ത്രിയെ ഐക്യകണ്ഠമായാണ് തെരഞ്ഞെടുത്തതെന്ന് രൺദീപ് സിംഗ് പറഞ്ഞു. എംഎല്‍എമാരുടെ ഭൂരിപക്ഷ പിന്തുണ കിട്ടിയ സിദ്ധരാമയ്ക്ക് ആദ്യ ടേം നല്‍കാനായിരുന്നു തുടക്കം മുതൽ ഹൈക്കമാന്‍ഡ് തീരുമാനം.ഇന്ന് ഉച്ചക്ക് സത്യപ്രതിജ്ഞ‌ നടത്താനുള്ള സിദ്ധരാമയ്യയുടെ നീക്കം ഡി കെ ശിവകുമാറിന്‍റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് പാളിയത്. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രൺദീപ് സിങ് സുർജേവാല ,കെ സി വേണുഗോപാൽ എന്നിവർ രാത്രി വൈകി ഇരുവരുമായ നടത്തിയ മധ്യസ്ഥ ചർച്ച നിർണായകമായി.ഒടുവിൽ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിയാലോചനയിലുടെ ദിവസങ്ങളായി തുടരുന്ന നാടകീയതയ്ക്ക് വിരാമം.

Advertisement