ബംഗളുരു.കർണ്ണാടക മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ബംഗലൂരുവിൽ നടക്കും. വൈകിട്ട് 7 മണിയ്ക്ക് കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരും. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗ്ഗേയും യോഗത്തിൽ പങ്കെടുക്കും.
സിദ്ധരാമയ്യയെ മുഖ്യമന്ത്രിയും ഡി.കെ.ശിവകുമാറിനെ ഉപമുഖ്യമന്ത്രിയും ആയി നിയോഗിക്കാനുള്ള തിരുമാനം ഖാർഗ്ഗേ അറിയിക്കും. സത്യപ്രതിജ്ഞ 20 ആം തിയ്യതി ശനിയാഴ്ച ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍.
മന്ത്രിമാരില്‍ ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞു. മലയാളി കെ.ജെ.ജോര്‍ജ്ജ് മന്ത്രിയാകും. സര്‍വജ്ഞ നഗര്‍ എംഎല്‍എയാണ്. എം.ബി.പാട്ടീല്‍, ജി.പരമേശ്വര എന്നിവരും മന്ത്രിയാകും. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കും
മുഴുവൻ മന്ത്രിസഭയും ആദ്യ ഘട്ടത്തിൽ ഉണ്ടായേക്കില്ല. മുഖ്യമന്ത്രിപദത്തിൽ ടേം വ്യവസ്ഥ,രണ്ടര വർഷം വീതം
ശിവകുമാറിന് ഉപമുഖ്യമന്ത്രി പദവിക്ക് പുറമെ ആഭ്യന്തരം ലഭിച്ചേക്കും. ജലവിഭവം, വൈദ്യുതി എന്നി വകുപ്പുകളിൽ ഒന്ന് ലഭിച്ചേക്കും. പിസിസി അധ്യക്ഷ സ്ഥാനത്ത് ശിവകുമാർ തുടരും. ശിവകുമാർ നിർദേശിക്കുന്ന ചിലരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തും