മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ അതൃപ്തി പരസ്യമാക്കി ഡി കെ ശിവകുമാർ

Advertisement

ബംഗളുരു.കര്‍ണ്ണാടകത്തില്‍ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി കസേരകള്‍ക്കായി ചരടുവലികള്‍ ശക്തമാക്കി നേതാക്കള്‍. അവഗണനയില്‍ അതൃപ്തി പരസ്യമാക്കി ഡി.കെ.ശിവകുമാര്‍ രംഗത്തെത്തി. താന്‍ ഒറ്റയാനാണെന്ന് പറഞ്ഞ ഡി കെ തോൽക്കപ്പെടുമ്പോൾ കരുത്തനാവുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും ഓ‌ർമ്മിപ്പിച്ചു. അതേസമയം ഉപമുഖ്യമന്ത്രിയാകാന്‍ എം.ബി.പാട്ടീലും നീക്കങ്ങള്‍ ശക്തമാക്കി.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ ഇതാദ്യമായി അതൃപ്തി പരസ്യമാക്കി പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാർ രംഗത്തെത്തി. താന്‍ ഒറ്റയാനാണെന്ന് പറഞ്ഞ ഡി കെ തോൽക്കപ്പെടുമ്പോൾ കരുത്തനാവുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ടെന്ന് ഓ‌ർമ്മിപ്പിച്ചു. കോൺഗ്രസിനെ അധികാരത്തിലെത്തിക്കുക മാത്രമായിരുന്നു തന്‍റെ ലക്ഷ്യം. പാർട്ടിയിൽ കൊഴിഞ്ഞ് പോക്കുണ്ടായപ്പോഴും സധൈര്യം താൻ പാർട്ടിക്കൊപ്പം നിന്നയാളാണെന്നും തുറന്നടിച്ചു.

അതേസമയം ഉപമുഖ്യമന്ത്രിയാകാന്‍ ലിംഗായത്ത് നേതാവ് എം.ബി.പാട്ടീലും നീക്കങ്ങള്‍ ശക്തമാക്കി. പാട്ടീലിനായി ലിംഗായത്ത് മഠം സമ്മര്‍ദ്ദം ചൊലുത്തുന്നുണ്ട്.

ദളിത് വിഭാഗത്തില്‍ നിന്നുള്ള ഉപമുഖ്യമന്ത്രിയാകാന്‍ ജി.പരമേശ്വരയും കളത്തിലുണ്ട്. ഇതിനിടെ വൊക്കലിഗ മഠം ഇതിനോടകം പലതവണ ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചെത്തിയതും കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

Advertisement