കർണാടക ഡിജിപി പ്രവീൺ സൂദിനെ സിബിഐ ഡയറക്ടറായി നിയമിച്ചു

Advertisement

ന്യൂഡെല്‍ഹി.കർണാടക ഡിജിപി പ്രവീൺ സൂദിനെ സിബിഐ ഡയറക്ടറായി നിയമിച്ചു. രണ്ട് വർഷത്തേക്കാണ് നിയമനം.മധ്യപ്രദേശ് ഡിജിപി സുധീർ സക്സേന, കേന്ദ്ര ഫയർ സർവീസസ് മേധാവി താജ് ഹസ്സൻ എന്നിവരെ പിന്തള്ളിയാണ് പ്രവീൺ സൂദിനെ സിബിഐ ഡയറക്ടറായി തിരഞ്ഞെടുത്തിരിക്കുന്നത്.1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്.
നിലവിലെ ഡയറക്ടർ സുബോധ് കുമാർ ജയ്‌സ്വാളിന്റെ കാലാവധി ഈ മാസം 25ന് അവസാനിക്കും.
അതേസമയം പ്രവീൺ സൂദിനെ അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുത്തതിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. നേരത്തെ ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിന്റെ അഴിമതിയ്ക്ക് പ്രവീൺ സൂദ് കൂട്ടുനിൽക്കുന്നുവെന്നും സർക്കാരിനെ വഴിവിട്ടു സഹായിക്കുന്നുവെന്നും കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ ആരോപിച്ചിരുന്നു.

Advertisement