ബജ്‌റംഗ് ദളിനെ നിരോധിച്ചാല്‍ ഹിന്ദുക്കള്‍ അതിനെതിരായ നടപടി സ്വീകരിക്കും,വിഎച്ച്പി നേതാവ്

Advertisement

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് പിന്നാലെ ബജ്‌റംഗ് ദള്‍ നിരോധനം ഭയക്കുന്നില്ലെന്ന പ്രസ്താവനയുമായി വി.എച്ച്.പി നേതാവ്.

സംസ്ഥാനത്ത് ബി.ജെ.പിയെ തകര്‍ത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിന് പിന്നാലെയാണ് പ്രതികരണം.

ബജ്‌റംഗ് ദള്ളിനെ അവര്‍ നിരോധിച്ചാല്‍ ഹിന്ദുക്കള്‍ അതിനെതിരായ നടപടി സ്വീകരിക്കുമെന്ന് വി.എച്ച്.പി ജനറല്‍ സെക്രട്ടറി മിലിന്ദ് പരാന്‍ഡെ പറഞ്ഞു. രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ സമയത്ത് സംഘടനയെ നിരോധിച്ചു. എന്നാല്‍, പിന്നീട് ഈ നടപടി തെറ്റാണെന്ന് കണ്ട് കോടതി തന്നെ നിരോധനം നീക്കിയെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനിടെ ബജ്‌റംഗ ദള്ളുമായി ബന്ധപ്പെട്ട് വലിയ വിവാദംഉയര്‍ന്നു വന്നിരുന്നു. വിധ്വേഷം പ്രചരിപ്പിക്കുന്ന സംഘടനകളെ നിരോധിക്കുമെന്ന് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. ഉദാഹരണമായി പി.എഫ്.ഐ, ബജ്‌റംഗ് ദള്‍ പോലുള്ള സംഘടനകളെ നിരോധിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞത്. ബജ്‌റംഗ് ദള്‍ നിരോധിക്കുമെന്ന വാഗ്ദാനം ഹനുമാനെതിരാണെന്ന വിമര്‍ശനവുമായി പിന്നീട് ബി.ജെ.പി രംഗത്തെത്തുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെ വിഷയം ഉയര്‍ത്തിയിരുന്നു.

Advertisement