ബിജെപിക്ക് തൂത്തുവാരി വിജയം

Advertisement

ലഖ്നൗ. ഉത്തർപ്രദേശിലെ മുൻസിപ്പൽ കോർപ്പറേഷനുകൾ ബിജെപി തൂത്തുവാരി.17 മുൻസിപ്പൽ കോർപ്പറേഷനിലും ബിജെപി അധികാരം ഉറപ്പിച്ചു.പഞ്ചാബിലെ ജലന്തർ ലോക്സഭാ സീറ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി.ചരിത്ര വിജയം നേടി ആം ആദ്മി പാർട്ടി

കർണാടകയിൽ കോൺഗ്രസ് വിജയകൊടി പാറിച്ചപ്പോൾ ഉത്തർപ്രദേശ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും ,ലോക്സഭയിലേക്കും നിയമസഭയിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി.ഉത്തർപ്രദേശിൽ പുതുതായി രൂപീകരിച്ച ഷാജഹാൻ മുനിസിപ്പൽ കോർപ്പറേഷൻ ഉൾപ്പെടെ 17 ഇടത്തും ബിജെപി തൂത്തുവാരി.2017ൽ 14 ഇടത്ത് വിജയിച്ച ബിജെപി ഇത്തവണ മുഴുവൻ കൈക്കലാക്കി.മുൻസിപ്പൽ കോർപ്പറേഷൻ തിരരഞ്ഞെടുപ്പിന് പുറമേ നടന്ന നഗർ പഞ്ചായത്തിലും നഗർ പാലിക പരിഷത്തിലേക്കുള്ള തെരഞ്ഞെടുപ്പിലും ബിജെപി മിന്നും വിജയം നേടി.മുഴുവൻ ഇടത്തും സമാജ്മാദി പാർട്ടിയും , ബിഎസ്പിയും കനത്ത തിരിച്ചടി നേരിട്ടു.
ജലന്ധര്‍ ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ കോൺഗ്രസ് നേരിട്ടത് കനത്ത തിരിച്ചടി. രണ്ട് പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസിന്‍റെ കുത്തകയായിരുന്ന മണ്ഡലത്തില്‍ അരലക്ഷത്തിലേറെ വോട്ടിനാണ് എഎപി സ്ഥാനാര്‍ഥി സുശീല്‍ കുമാര്‍ റിങ്കു വിജയിച്ചത്.മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തിയത്. ശന്തോക് സിങ് ചൗധരിയുടെ ഭാര്യ കരംജിത് കൗറിനെയാണ് മണ്ഡലത്തിൽ കോൺഗ്രസ് സീറ്റ് നിലനിർത്താനായി ഇറക്കിയത്. ഉത്തര്‍പ്രദേശില്‍ സ്വാര്‍ നിയമസഭ മണ്ഡലത്തില്‍ അപ്നാ ദള്‍ വിജയിച്ചു. എസ്.പി. സ്ഥാനാര്‍ഥിയെ എണ്ണായിരത്തിലേറെ വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്.ഛാന്നബെ മണ്ഡലത്തിലും അപ്നാ ദള്‍ വിജയിച്ചു . ഒഡീഷയില്‍ ജാര്‍സുഗുഡ മണ്ഡലത്തില്‍ ബിജെഡി സ്ഥാനാര്‍ഥി അന്‍പതിനായിരത്തോളം വോട്ടുകള്‍ക്ക് ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി. മേഘാലയ സോഹിഹോങ് മണ്ഡലത്തില്‍ യുഡിപി സ്ഥാനാര്‍ഥി വിജയിച്ചു.

Advertisement