തലകുത്തി വീണ കിംങ് മേക്കര്‍ സ്വപ്നം

Advertisement

ബംഗളുരു.കിംഗ് മേക്കർ സ്വപ്നത്തിൽ നിന്ന് തലകുത്തി വീണത് കനത്ത തകർച്ചയിലേക്ക്. കഴിഞ്ഞതവണ 32 സീറ്റിൽ വിജയിച്ച ജെഡിഎസ് ഇത്തവണ 20 സീറ്റിലൊതുങ്ങി. ശക്തികേന്ദ്രമായ ഓൾഡ് മൈസൂരുവിൽ വൻ തിരിച്ചടിയും നേരിട്ടു.

തൂക്കു സഭ വരുമെന്നും സഖ്യ സർക്കാരിനായി വിലപേശാമെന്നുമുള്ള എച്ച് ഡി കുമാരസ്വാമിയുടെ മോഹം കോൺഗ്രസ് തേരോട്ടത്തിൽ തകർന്നു. കുമാരസ്വാമിയുടെ മകൻ നിഖിൽ തട്ടകമായ രാമനഗരയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയോട് തോൽവി വഴങ്ങിയതും ജെഡിഎസ് ക്യാമ്പിന് നാണക്കേടായി. പിന്തുണ ലഭിച്ചിരുന്ന വൊക്കലിക, ന്യൂനപക്ഷ, കർഷക വോട്ടുകൾ ഇത്തവണ ശക്തികേന്ദ്രങ്ങളിൽ ജെഡിഎസിനെ കാര്യമായി തുണച്ചില്ല. കഴിഞ്ഞ തവണ ഓൾഡ് മൈസൂർ മേഖലയിൽ മാത്രം ജെഡിഎസ് 29 സീറ്റുകളിൽ വിജയിച്ചിരുന്നു.

ജെഡിഎസ് വോട്ട് വിഹിതത്തിൽ നിന്ന് നല്ലൊരു പങ്ക് കോൺഗ്രസ് പിടിച്ചെടുത്തു. മേഖലയിൽ ഇരട്ടിയിലധികമായാണ് കോൺഗ്രസ് സീറ്റ് വർധിപ്പിച്ചത്. നേതൃത്വത്തിന്റെ നിലപാടില്ലായ്മ പാർട്ടിയുടെ അടിസ്ഥാന വോട്ടുബാങ്കിനെ ഇളക്കി. 18% ത്തിലധികമുണ്ടായിരുന്ന വോട്ട് ഷെയർ പതിമൂന്നിലേക്ക് വീണു. ജെഡിഎസിന്റെ രാഷ്ട്രീയ തകർച്ചയുടെ തുടക്കമായി നിരീക്ഷകർ കർണാടക ഫലത്തെ വിലയിരുത്തുന്നു. ദേവഗൗഡ കുടുംബത്തിലെ ആഭ്യന്തര കലഹവും ഇതിന് കൂടുതൽ വേഗം പകർന്നേക്കും.

Advertisement