വിവാഹച്ചടങ്ങില്‍ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

Advertisement

റായ്പൂര്‍: ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവ് ജില്ലയിലെ ഡോംഗര്‍ഗഡില്‍ വിവാഹച്ചടങ്ങില്‍ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ എന്‍ജിനീയറായിരുന്ന ബലോഡ് ജില്ലക്കാരനായ ദിലീപ് റൗജ്കറാണ് മരിച്ചത്. മേയ് നാലിന് രാത്രിയിലാണ് സംഭവമുണ്ടായത്. മരുമകളുടെ വിവാഹത്തില്‍ നൃത്തം ചെയ്യുകയായിരുന്നു റൗജ്കര്‍. വിവാഹ വേദിയില്‍ വധൂവരന്‍മാര്‍ക്കൊപ്പം ആസ്വദിച്ചു നൃത്തം ചെയ്യുകയായിരുന്ന റൗജ്കര്‍ പെട്ടെന്ന് ഇരിക്കുന്നതും പിന്നീട് കുഴഞ്ഞുവീഴുന്നതും വീഡിയോയില്‍ കാണാം. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Advertisement