സോണിയ ഗാന്ധിയല്ല, വസുന്ധര രാജെയാണ് അശോക് ഗലോട്ടിന്റെ നേതാവെന്ന് സച്ചിൻ പൈലറ്റ്

Advertisement

ജയ്പൂര്‍.രാജസ്ഥാനിൽ വീണ്ടും അശോക് ഗലോട്ട് സച്ചിൻ പൈലറ്റ് പരസ്യ പോര് .സോണിയ ഗാന്ധിയല്ല, വസുന്ധര രാജെയാണ് അശോക് ഗലോട്ടിന്റെ നേതാവെന്ന് സച്ചിൻ പൈലറ്റ് തുറന്നടിച്ചു.രാജസ്ഥാനിൽ നേതൃത്വമാറ്റം വേണമെന്ന് സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും കലാപക്കൊടി ഉയരുന്നത്. 2020 സച്ചിൻ പൈലറ്റിന്റെ വിമത നീക്കം ഉയർത്തിയ പ്രതിസന്ധിയിൽ കോൺഗ്രസിനെ സഹായിച്ചത് വസുന്ധര രാജെയാന്നെന്ന ഗലോട്ടിന്റെ പ്രസ്താവനയാണ് പൈലറ്റ് ആയുധമാക്കിയത്.സോണിയ ഗാന്ധിയുടെ നിർദ്ദേശങ്ങൾ അവഗണിക്കുന്ന ഗലോട്ടിന്റെ നേതാവ് സോണിയയല്ല, വസുന്ധര രാജെയാണെന്ന് പൈലറ്റ് കടന്നാക്രമിച്ചു

വസുന്ധര രാജെയുടെ ഭരണകാലത്തെ അഴിമതികൾ എന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്ന് ഇപ്പോൾ വ്യക്തമായെന്നും പൈലറ്റ് വിമർശിച്ചു.ഗലോട്ട് സർക്കാരിനെ ലക്ഷ്യമിട്ട് ജൻ സംഘർഷ യാത്രയും പൈലറ്റ് പ്രഖ്യാപിച്ചു.ഈ മാസം 11 അജ്മീറിൽ നിന്ന് ആരംഭിക്കുന്ന അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന യാത്ര ജയ്പൂരിൽ സമാപിക്കും. ഗലോട്ടിന്റെ പരസ്യപ്രസ്താവനയിൽ ഹൈക്കമാന്റിനും അതൃപ്തിയുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിനായി നേരത്തെയും കൊമ്പുകോർത്ത പൈലറ്റിനെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇടപെട്ടാണ് അനുനയിപ്പിച്ചത്.നേതൃത്വത്തിന് തലവേദനയാകുന്ന രാജസ്ഥാൻ കോൺഗ്രസിലെ തർക്കത്തിൽ ഹൈക്കമാൻഡ് ഇടപെടലാകും ഇനി നിർണായകം

Advertisement