കന്നുകാലികളുമായി പോയ ട്രക്ക് ഡ്രൈവറെ ബിഎസ്എഫ് വെടിവെച്ചു കൊന്നു; അന്വേഷണത്തിന് ഉത്തരവിട്ടു

Advertisement

മേഘാലയ :
മേഘാലയയിൽ കന്നുകാലികളുമായി പോകുകയായിരുന്ന ട്രക്ക് ഡ്രൈവറെ ബി എസ് എഫ് ജവാൻമാർ വെടിവെച്ച് കൊന്നു. മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസിലെ മൗഷൂൺ ഗ്രാമത്തിലാണ് സംഭവം. 32കാരനായ ഡ്രൈവർ റോണിംഗ് നോങ്കിൻ റിഹ് ആണ് കൊല്ലപ്പെട്ടത്. ചെക്ക് പോസ്റ്റിന് കാവൽ നിന്ന ബി എസ് എഫ് ജവാൻമാർ പോയിന്റ് ബ്ലാങ്കിൽ വെടിയുതിർക്കുകയായിരുന്നു
സംഭവത്തിൽ ബി എസ് എഫ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ബംഗ്ലാദേശ് അതിർത്തിയിൽ നിന്നും 17 കിലോമീറ്റർ അകലെയാണ് സംഭവം നടന്നത്. എന്നാൽ ട്രക്ക് തങ്ങളെ ഇടിച്ച് തെറിപ്പിക്കുമെന്ന് ഭയന്നതിനാൽ വെടിവെച്ചതാണെന്നാണ് ജവാൻമാർ പറയുന്നത്

Advertisement