ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഡൽഹി വളയും, ഗുസ്തി താരങ്ങൾ

Advertisement

ന്യൂഡെല്‍ഹി. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഡൽഹി വളയുമെന്ന് മുന്നറിയിപ്പുമായി ഗുസ്തി താരങ്ങൾ .തുടർ പ്രക്ഷോഭത്തിന് സംയുക്ത കിസാൻ മോർച്ചയുടെയും ഘാപ്പ് നേതാക്കളുടെയും പിന്തുണ. താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക സംഘടനകൾ ജന്തർ മന്തറിൽ.രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് ബ്രിജ് ഭൂഷന്റെ ചോദ്യം ചെയ്യൽ വൈകുന്നതെന്ന് ഗുസ്തി താരം ബജരംഗ് പൂനിയ ആരോപിച്ചു

ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സമരം ശക്തമാക്കുകയാണ് ഗുസ്തിതാരങ്ങൾ .പരാതിക്ക് പരിഹാരമുണ്ടായില്ലെങ്കിൽ കർഷക സമരത്തിന് സമാനമായി ഡൽഹി വളഞ്ഞുള്ള സമരത്തിനാണ് ഗുസ്തി താരങ്ങളുടെ ആഹ്വാനം.ഇരുപത്തിയൊന്നാം തീയതി വരെയാണ് സർക്കാരിന് നൽകിയ അന്ത്യശാസനം

സംയുക്ത കിസാൻ മോർച്ചയും ഘാപ്പ് നേതാക്കളും താരങ്ങളുടെ സമരത്തിന് പിന്തുണ അറിയിച്ചു.

പതിനഞ്ചാം ദിവസമാണ് ഗുസ്തി താരങ്ങൾ ജന്തർ മന്തറിൽ സമരമിരിക്കുന്നത്.ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഹരിയാന, പഞ്ചാബ്,പടിഞ്ഞാറൻ ഉത്തർപ്രദേശ് മേഖലകളിൽ നിന്നുള്ള കർഷകർ ജന്തർ മന്തറിലെത്തി.സമരക്കാരെ ബ്രിജ് ഭൂഷൻ ഭീഷണിപ്പെടുത്തുന്നതായി ബജരംഗ് പൂനിയ പറഞ്ഞു.
വൈകിട്ട് 7 മണിക്ക് ജന്തർ മന്തറിൽ മെഴുകുതിരി പ്രതിഷേധം ഗുസ്തി താരങ്ങൾ നടത്തും

Advertisement