കർണാടകയിൽ പ്രചാരണം ശക്തമാക്കി ബിജെപി; 26 കിലോമീറ്റർ റോഡ് ഷോയുമായി പ്രധാനമന്ത്രി

Advertisement

ബംഗ്ലൂരു:
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ 26 കിലോമീറ്റർ ദൂരമുള്ള റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗളൂരു നഗരത്തിലാണ് മെഗാ റോഡ് ഷോ നടക്കുന്നത്. ബംഗളൂരു നഗരത്തിന്റെ തെക്കേ ഭാഗത്തുള്ള 17 പ്രധാന മണ്ഡലങ്ങൾ വഴിയാണ് റോഡ് ഷോ. 
ജെപി നഗറിൽ നിന്ന് തുടങ്ങി ജയനഗർ വഴി ഗോവിന്ദരാജ നഗർ പിന്നിട്ട് മല്ലേശ്വരം വരെയാണ് റോഡ് ഷോ നടത്തുന്നത്. രാവിലെ 10 മണിക്ക് ആരംഭിച്ച റോഡ് ഷോ 12.30ന് അവസാനിക്കും. നഗരത്തിന്റെ പല മേഖലകളിലും കനത്ത ഗതാഗത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 
ശനിയാഴ്ച 36 കിലോമീറ്റർ റോഡ് ഷോ നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ നീറ്റ് പരീക്ഷ നടക്കുന്നതിനാലും ട്രാഫിക് കുരുക്ക് കണക്കിലെടുത്തും രണ്ട് ദിവസങ്ങളിലായി റോഡ് ഷോ നടത്താൻ തീരുമാനിക്കുകയായിരുന്നു.

Advertisement