​ഗുസ്തി താരങ്ങളുടെ സമരം; സമരവേദിയിലേക്ക് വെള്ളവും ഭക്ഷണവുമായി എത്തുന്നവരെ ഭീഷണിപ്പെടുത്തി മടക്കി അയക്കുന്നുവെന്ന് ആരോപണം

ന്യൂഡൽഹി: സമരവേദിയിലേക്ക് ഭക്ഷണവും വെള്ളവുമായി വരുന്നവരെ ഭീഷണിപ്പെടുത്തി മടക്കി അയക്കുന്നതായി ഗുസ്തിതാരങ്ങൾ ആരോപിച്ചു.ഗുസ്തി താരങ്ങളുടെ രാജി ആവശ്യം തള്ളി റെസ്ലിംഗ് ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൻ . താൻ നിരപരാധി ആണെന്നും അന്വേഷണം നേരിടാൻ തയ്യാറാണെന്നും ബ്രിജ് ഭൂഷൻ വ്യക്തമാക്കി.

ലൈംഗികാതിക്രമ പരാതികളിൽ റെസ്‌ലിംഗ് ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷന് ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഏഴാം ദിവസവും ഗുസ്തി താരങ്ങൾ സമരവുമായി തെരുവിലാണ്.രാത്രി സമരവേദിയിലെ വൈദ്യുതി പോലീസ് വിച്ഛേദിക്കുകയാണെന്ന് ഗുസ്തി താരങ്ങൾ ആരോപിച്ചു.

വെളളവും വൈദ്യുതിയും സമരവേദിയിൽ എത്തിക്കാൻ തന്നെ കൊണ്ട് കഴിയുന്നത് ചെയ്യുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമരവേദി സന്ദർശിച്ച് വ്യക്തമാക്കി.

രാജ്യത്തിനു വേണ്ടി മെഡൽ നേടിയ താരങ്ങളോട് പ്രധാന മന്ത്രി എന്തു കൊണ്ട് സംസാരിക്കുന്നില്ലെന്ന് സമരത്തിന് പിന്തുണ നൽകി പ്രിയങ്ക ഗാന്ധി ചോദിച്ചു.താരങ്ങൾ തെരുവിൽ സമരമിരിക്കുന്നത് നാണക്കേട്ന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.അതേസമയം ഗുസ്തി താരങ്ങളുടെ സമരം രാഷ്ട്രീയപ്രേരീതമാണെന്ന് പ്രതികരിച്ച ബ്രിജ് ഭൂഷൻ , അന്വേഷണത്തോട് സഹകരിക്കുമെന്നും വ്യക്തമാക്കി.താരങ്ങളുടെ സമരത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.എഫ്ഐആർ രജിസ്റ്റർ ചെയ്തപ്പോൾ താരങ്ങൾ പുതിയ ആവശ്യങ്ങളുമായി രംഗത്ത് വരികയാണെന്നും,തന്നെ എംപി ആക്കിയത് വിനേഷ് ഫോഗട് അല്ലെന്നും ബ്രിജ് ഭൂഷൻ തുറന്നടിച്ചു.

Advertisement