വിവാഹ വേദിയില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ തോക്ക് പൊട്ടി വധുവിന് പരിക്ക്… (വീഡിയോ…..)

വിവാഹ വേദിയില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ തോക്ക് പൊട്ടി വധുവിന് പരിക്ക്. മഹാരാഷ്ട്രയിലെ ജുന്നറില്‍ ആണ് സംഭവം. വിവാഹ ശേഷം വധുവിനും വരനും ഫോട്ടോ കൂടുതല്‍ രസമുള്ളതാക്കാന്‍ ഇരുവരുടെയും കയ്യില്‍ ഓരോ തോക്കുകള്‍ നല്‍കിയിരുന്നു. അത് പൊട്ടിക്കുന്ന സമയത്ത് പെട്ടന്ന് വധുവിന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി തീ പെണ്‍കുട്ടിയുടെ മുഖത്തേക്ക് പടര്‍ന്നു. പ്രാണരക്ഷയ്ക്ക് തോക്കും മാലയും വലിച്ചെറിഞ്ഞ് പെണ്‍കുട്ടി പിന്നിലേക്ക് ഓടി. അവിടെയുണ്ടായിരുന്ന ആരോ പകര്‍ത്തിയ വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

Advertisement