പീഡിപ്പിക്കപ്പെട്ട ആ സ്ത്രീകളാര്, രാഹുലിനെ വിടാതെ പോലീസ്

Advertisement

ന്യൂ ഡെൽഹി . രാഹുൽ ഗാന്ധിക്കെതിരെ അസാധാരണ നടപടിയുമായി ഡൽഹി പോലീസ് . സ്ത്രീകൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട്
ഭാരത് ജോഡോയുടെ സമാപനത്തിൽ നടത്തിയ പ്രസ്താവനയിൽ വിവരങ്ങൾ തേടാനെത്തിയ ഡൽഹി പോലീസ് സംഘത്തെ രാഹുൽഗാന്ധി കാണാൻ കൂട്ടാക്കിയില്ല. തുടർന്ന് പോലീസ് വീണ്ടും നോട്ടീസ് കൈമാറി . രാഷ്ട്രീയ വേട്ടയാടലും ബിജെപിയുടെ ശ്രദ്ധ തിരിച്ചുവിടൽ തന്ത്രമാവുമാണെന്ന് നടന്നതെന്ന് കോൺഗ്രസ് പ്രതികരിച്ചുകന്യാകുമാരി മുതൽ ശ്രീനഗർ വരെ നടത്തിയ
ഭാരത് ജോഡോ യാത്രയിൽ
നിരവധി സ്ത്രീകൾ തന്നെ കാണാൻ എത്തി ,ലൈംഗിക ചൂഷണത്തിന് ഇരയായത് വേദനയോടെ പങ്കുവെച്ചുവെന്നും. ഇക്കാര്യം പോലീസിനെ അറിയിക്കാം എന്ന് പറഞ്ഞപ്പോൾ കൂടുതൽ അപമാനിതരാകാൻ ഇല്ലെന്നുമാണ് ശ്രീനഗറിലെ സമാപന വേദിയിൽ രാഹുൽഗാന്ധി പ്രസംഗിച്ചത്. ഈ പ്രസംഗത്തിന്റെ വിശദാംശങ്ങളുടെ തേടാൻ എത്തിയ ഡൽഹി പോലീസ് സംഘത്തെ രാഹുൽ ഗാന്ധി കാണാൻ തയ്യാറായില്ല.രണ്ടു മണിക്കൂറോളം കാത്തുനിന്ന പോലീസ് പിന്നീട് നോട്ടീസ് കൈമാറി.മറുപടി നൽകാമെന്ന് രാഹുൽ ഗാന്ധി അറിയിച്ചതായി ഡൽഹി പോലീസ് പറഞ്ഞു.പോലീസ് സംഘം വീടിന് പുറത്തിറങ്ങിയതോടെ പ്രവർത്തകർ പ്രതിഷേധിച്ചു.പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. രാഹുലിന്റെ വസതിയിൽ എത്തിയ പവൻ ഖേരയെ പോലീസ് തടഞ്ഞു.
പോലീസ് നടപടിക്കെതിരെ രംഗത്തെത്തിയ കോൺഗ്രസ് ഭയപ്പെടുത്തി വിവരങ്ങൾ തേടാനാണ് പോലീസ് ശ്രമമെന്ന് കുറ്റപ്പെടുത്തി.

മാർച്ച് 15ന് ഡൽഹി പോലീസ് രാഹുൽ ഗാന്ധിയുടെ വസതിയിൽ എത്തിയിരുന്നെങ്കിലും രാഹുൽ കാണാൻ തയ്യാറായിരുന്നില്ല.
പിന്നീട് 16ന് നല്‍കിയ നോട്ടീസിന് രാഹുല്‍ മറുപടി നൽകാതിരുന്നതിനെ തുടർന്നാണ് വിവരങ്ങൾ തേടാനായി ഡൽഹി പോലീസ് ഇന്ന് വീണ്ടും എത്തിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here