മൂന്നാംമുന്നണി നീക്കങ്ങൾ വീണ്ടും സജീവമാക്കി മമത

Advertisement

കൊല്‍കൊത്ത. ലോകസഭ തെരഞ്ഞെടുപ്പിനായി മൂന്നാംമുന്നണി നീക്കങ്ങൾ വീണ്ടും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മമതബാനര്‍ജി. ബിജെപി – കോൺഗ്രസ് ഇതര മുന്നണിക്കായി അഖിലേഷ് യാദവും മമതയും തമ്മിൽ ധാരണ. കൊൽക്കത്തയിൽ ചേരുന്ന സമാജ് വാദി പാർട്ടി ദേശീയ എക്‌സികൂട്ടീവ് യോഗം തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യും.ബുധനാഴ്ച നവീൻ പട് നായികുമായും മമത ചർച്ച നടത്തും.

മൂന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുടുപ്പിന് ശേഷം ഇനി ആരുമായും സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കോൺഗ്രസിനെ ഒഴിവാക്കി യുള്ള മുന്നണി രൂപീകരണം വീണ്ടും സജീവമാക്കുകയാണ്.

ഉത്തർ പ്രദേശിൽ ബിജെപി ക്കെതിരെ പ്രചാരണത്തിന് ഇറങ്ങിയ മമത അഖിലേഷ് യാദവിന്റെ പിന്തുണ ഉറപ്പാക്കി കഴിഞ്ഞു.

കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ മമതയും അഖിലേഷ യാദവുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ ബിജെപി കോൺഗ്രസ് ഇതര മുന്നണി രൂപീകരിക്കാൻ ധാരണയായി.

ബിജെപിയും കോൺഗ്രസുമായും ഒരുപോലെ അകലം പാലിക്കുമെന്നും
ബിജെപിയെ തോൽപ്പിക്കാൻ മമതയ്ക്കൊപ്പം നിൽക്കുമെന്നും കൂടിക്കാഴ്ചക്ക് ശേഷം അഖിലേഷ് വ്യക്തമാക്കി.

2017 ലെ നിയമസഭാ തിരെഞ്ഞെടുപ്പിന്റെയും യും 2019 ലോകസഭ തെരഞ്ഞെടുപ്പിന്റെയും അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വലിയ പാർട്ടികളുമായി സഖ്യം വേണ്ടെന്നാണ് അഖിലേഷിന്റെ തീരുമാനം.

കൊൽ ക്കാത്തയിൽ ആരംഭിച്ച സമാജ്വാദി പാർട്ടിയുടെ ദേശീയ എക്‌സികൂട്ടീവ് യോഗം തെരഞ്ഞെടപ്പിനുള്ള തയ്യാറെടുപ്പുകൾ സംബന്ധിച്ച് തീരുമാനം എടുക്കും.
അഖിലേഷുമായുള്ള ധാരണക്ക് പിന്നാലെ അയൽ സംസ്ഥാനമായ ഒഡിഷയിൽ നവീൻ പട്നായിക്കിനെ കൂടെ ചേർക്കാനാണ് മമതയുടെ അടുത്തലക്ഷ്യം.

വരുന്ന ബുധൻ വ്യാഴം ദിവസങ്ങളിൽ ഒഡീഷ സന്ദർശിക്കുന്ന മമത , മുഖ്യമന്ത്രി നവീൻ പട്നായിക്കുമായും ചർച്ച നടത്തും.
കോൺഗ്രസുമായും ബിജെപിയുമായും സമദൂരം പാലിക്കുന്ന നവീൻ പട് നായികിന്റെ നിലപാട് നിർണ്ണായകമാണ്.

മൂന്നാം മുന്നണി ലക്ഷ്യങ്ങളുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്ര ശേഖര റാവു, പട് നായികിനെ കണ്ടിരുന്നെങ്കിലും, ദേശീയ രാഷ്ട്രീയ താല്പര്യം പ്രകടിപ്പിക്കാൻ ബിജു ജനത ദൾ ഇതുവരെ തയ്യാറായിട്ടില്ല.

കോൺഗ്രസുമായി അകന്ന് നിൽക്കുമ്പോഴും, മമതയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കാൻ KCR തയ്യാറല്ല.
അരവിന്ദ് കേജ്രിവാളിനെയും, സ്റ്റാലിനെയും കൂടെ ചേർക്കാൻ മമതക്ക് പദ്ധതി ഉണ്ട്, എന്നാൽ മൂന്നാം മുന്നണിയോട് സ്റ്റാലിന് താല്പര്യമില്ല.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here