മുംബൈ. മഹാരാഷ്ട്രയിലെ ലോങ് മാർച്ച് പിൻവലിച്ച് അഖിലേന്ത്യ കിസാൻ സഭ.മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ആവശ്യങ്ങൾ അംഗീകരിക്കുകയും,നിയമസഭയിൽ പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ലോങ്ങ് മാർച്ച് പിൻവലിച്ചത്.
ചർച്ചയുടെ തീരുമാനങ്ങൾ നടപ്പാക്കാൻ ജില്ലാ അധികൃതർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. 86,000 കർഷകർക്ക് കടാശ്വാസം നൽകും. ഉള്ളിക്ക് സബ്‌സിഡിയായി ക്വിന്റലിന് 350 രൂപ നൽകും. വനഭൂമിയിലെ അവകാശം ഉന്നയിച്ചുള്ള കർഷകരുടെ തീർപ്പാകാതെ കിടക്കുന്ന അപ്പീലുകൾ പരിശോധിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും കിസാൻ സഭാ നേതാക്കളും നടത്തിയ ചർച്ചയിലാണ് സമവായത്തിൽ എത്തിയത്.സർക്കാർ പ്രഖ്യാപനം നടപ്പാക്കുംവരെ മാർച്ച് താൽക്കാലികമായി താനെയിൽ നിർത്തിവെക്കുകയായിരുന്നു.നാസികിൽ നിന്ന് ആരംഭിച്ച ലോങ്ങ് മാർച്ച് മുംബൈ നഗരം വളയാനായിരുന്നു കർഷകരുടെ നീക്കം