ഗർഭിണിയെ ബലാൽസംഗം ചെയ്ത് യുവാവ്; വിഡിയോ പകർത്തി പ്രചരിപ്പിച്ച് ഭാര്യ

Advertisement

ഭുവനേശ്വർ: ഭാര്യയുടെ ബന്ധുവും ഗർഭിണിയുമായ യുവതിയെ ബലാൽസംഗം ചെയ്ത് യുവാവ്. ഒഡിഷയിലെ നബരംഗ്പുർ ജില്ലയിലാണ് സംഭവം. ഭർത്താവ് യുവതിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഭാര്യ പകർത്തി സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവം പുറത്ത് അറിയിക്കരുതെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ പീഡനത്തിന് ഇരയായ യുവതി പൊലീസിൽ പരാതിപ്പെടുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഒഡിഷയിലെ ജഗനാത്പുർ എന്ന ഗ്രാമത്തിലാണ് ഗർഭിണിയായ യുവതിയുടെ വീട്. തന്റെ ബന്ധുവായ പദ്മ രുഞ്ജികറിനോട് ആശുപത്രിയിൽ പരിശോധനയ്ക്ക് പോകാൻ സഹായം തേടിയാണ് യുവതി എത്തിയത്. പദ്മ ആശ വർക്കറാണ്. എന്നാൽ ഇതിനായി പദ്മയുടെ വീട്ടിലെത്തിയ യുവതിയെ ഭർത്താവ് ലിലിയ ബലാൽസംഗം ചെയ്യുകയായിരുന്നു. യുവതിയെ ഭർത്താവിൽ നിന്ന് രക്ഷിക്കുന്നതിന് പകരം പദ്മ അതിക്രമത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിക്കൊണ്ടിരുന്നു.

പിന്നീട് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ‌ പ്രചരിപ്പിച്ചു. തുടർന്ന് യുവതിയെ സമീപത്തുള്ള ക്ഷേത്രത്തിൽ കൊണ്ടുപോയി വിവരം പുറത്ത് പറയില്ലെന്ന് സത്യം ചെയ്യിച്ചു. എന്നാൽ സംഭവത്തിൽ ഭയന്ന യുവതി പൊലീസിൽ പരാതി നൽകി. വിഡിയോ സമൂഹമാധ്യമത്തിൽനിന്ന് നീക്കം ചെയ്യാൻ പൊലീസ് സൈബർ സെല്ലിന്റെ സഹായം തേടി. സംഭവത്തിൽ പദ്മയെയും ഭർത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here