ഭര്‍ത്താവിന്‍റെ സഹോദരനുമായി ബന്ധത്തിന് നിര്‍ബന്ധിച്ച് ക്രൂരപീഡനം മേല്‍ക്കൂരയിലൂടെ ഓടി രക്ഷപ്പെട്ട് യുവതി

ഗാസിയാബാദ് . ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും ജീവന്‍ രക്ഷിക്കാന്‍ 18 കാരിയായ യുവതി വീടിന്റെ മേല്‍ക്കൂരയിലൂടെ ഓടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ഒച്ചപ്പാടായി .

ഭര്‍ത്താവ് യൂസഫിനെ ഭയന്നാണ് ഇഖ്‌റ എന്ന യുവതി വീടിന്റെ മേല്‍ക്കൂരയിലൂടെ ഓടിയത് . അടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂരയിലേക്കാണ് യുവതി രക്ഷപ്പെട്ടത്..

വീര്‍ത്ത കണ്ണുകളും , ചതവുകളും , മുറിവുകളുമേറ്റ ശരീരവുമായി കണ്ടെത്തിയ ഇഖ്‌റയെ നാട്ടുകാരാണ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചത് .സാഡിസ്റ്റും കാമവെറിയനുമായ ഭര്‍ത്താവ് യൂസഫ് തനിക്ക് ഗുരുതരമായ ശാരീരിക പരിക്കുകള്‍ ഏല്‍പ്പിച്ചത് എങ്ങനെയെന്ന് നിലവിളിച്ചാണ് ഇഖ്‌റ പോലീസിനോട് പറഞ്ഞത് . ബ്ലേഡ്, നഖം, പല്ലുകള്‍ എന്നിവ ഉപയോഗിച്ച് യൂസഫ് തന്നെ മുറിവേല്‍പ്പിക്കുമായിരുന്നുവെന്ന് ഇഖ്‌റ പറഞ്ഞു . കൂടാതെ, സഹോദരനുമായി ബന്ധം സ്ഥാപിക്കാനും യൂസഫ് തന്നെ നിര്‍ബന്ധിച്ചതായി യുവതി ആരോപിച്ചു.

ജീവന്‍ ഭയന്ന് ആദ്യം ഭര്‍ത്താവിന്റെ പേര് പറയാന്‍ വിസമ്മതിച്ച ഇഖ്‌റയെ പോലീസുകാര്‍ ധൈര്യം നല്‍കിയാണ് പൂര്‍ണ്ണവിവരം പറയിപ്പിച്ചത് . ഇഖ്‌റയുടെ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടില്‍ ശരീരത്തിന്റെ പല ഭാഗത്തും ഒടിവുകള്‍ കണ്ടെത്തിയിട്ടുണ്ട് .

പരാതിയെ തുടര്‍ന്ന് ഭര്‍ത്താവ് യൂസഫിനെയും ഭര്‍തൃ മാതാവ് റാണി, ഭര്‍തൃസഹോദരന്‍മാരായ യമീന്‍, സാജിദ് എന്നിവരെയും യുപി പൊലീസ് അറസ്റ്റ് ചെയ്തു

Advertisement