മുംബൈ:
ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ഏകദിനം ഇന്ന് മുംബൈയിൽ നടക്കും. ഉച്ചയ്ക്ക് ഒന്നരക്കാണ് കളി തുടങ്ങുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കുകയും ബോർഡർ-ഗവാസ്‌കർ പരമ്പര നിലനിർത്തുകയും ചെയ്തതിന് പിന്നാലെയാണ് ഇന്ത്യ ഏകദിന പരമ്പരക്ക് ഇറങ്ങുന്നത്. ലോകകപ്പിന് തയ്യാറെടുക്കലാണ് ഇന്ത്യയുടെ ലക്ഷ്യം. ജൂലൈ വരെ ഇനി ഏകദിന മത്സരങ്ങൾ ഇല്ലാത്തതിനാൽ ലോകകപ്പ് ടീമിനെ കണ്ടെത്താനുള്ള ശ്രമം കൂടിയാകും പരമ്പരയിലുണ്ടാകുക
ആദ്യ ഏകദിനത്തിൽ രോഹിത് ശർമ കളിക്കില്ല. പകരം ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. ജസ്പ്രീത് ബുമ്ര, റിഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവർ പരുക്കേറ്റ് പുറത്തുനിൽക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്. ശുഭ്മാൻ ഗില്ലിനൊപ്പം ഇഷാൻ കിഷനാകും ഇന്നിംഗ്‌സ് ഓപൺ ചെയ്യുക.
വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, കെഎൽ രാഹുൽ, ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവർ ടീമിലുറപ്പാണ്. ബാറ്റിംഗിനെ തുണക്കുന്ന പിച്ചായതിനാൽ ഷാർദൂൽ താക്കൂറും ടീമിലെത്തിയേക്കും.
Home News Breaking News ലോകകപ്പിന് തയ്യാറെടുക്കാൻ ടീം ഇന്ത്യ; ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനം ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽ മുംബൈയിൽ