ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായ പെൺകുട്ടികളെ സംബന്ധിച്ച വിവരം കൈമാറണം,രാഹുൽ ഗാന്ധിക്ക് ഡൽഹി പോലീസിന്റെ നോട്ടീസ്

Advertisement

ന്യൂഡെല്‍ഹി . രാഹുൽ ഗാന്ധിക്ക് ഡൽഹി പോലീസിന്റെ നോട്ടീസ്. ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായ പെൺകുട്ടികളെ സംബന്ധിച്ച വിവരം കൈമാറണമെന്ന് നോട്ടീസ്. ഭാരത് ജോഡോ യാത്രക്കിടയിൽ തന്നെ സമീപിച്ച പെൺകുട്ടികളുടെ വെളിപ്പെടുത്തലിനെ കുറിച്ച് വിവരങ്ങൾ നൽകണമെന്ന് പോലീസ്.

പീഡനത്തിന് ഇരയായ പെൺകുട്ടികളെ സംബന്ധിച്ച് വിവരം അറിഞ്ഞാൽ അത് വെളിപ്പെടുത്താൻ ബാധ്യസ്ഥരാ ണ് എല്ലാവരും എന്ന് പോലീസ്.നോട്ടീസ് : നിയമപരമായി നേരിടുമെന്ന് കോൺഗ്രസ്. രാഷ്ട്രീയപ്രേരിത നടപടിയാണ് ഡൽഹി പോലീസിന്റേതെന്ന് കോൺഗ്രസ്. അദാനി വിഷയത്തിൽ പോലീസ് നോട്ടീസ് നൽകാത്തത് എന്തെന്ന് കോൺഗ്രസ്

ഭരണകൂടത്തിന്റെ ചട്ടുകമായി ഡൽഹി പോലീസ് പ്രവർത്തിക്കുന്നു എന്നും കോണ്‍ഗ്രസ് ആക്ഷേപിച്ചു.

Advertisement