തമിഴ്നാട്ടിൽ അന്യസംസ്ഥാന തൊഴിലാളികൾ ആക്രമിക്കപ്പെടുന്നു എന്ന വ്യാജ പ്രചാരണം, കെ അണ്ണാമലക്കെതിരെ കേസെടുത്തു

Advertisement

ചെന്നൈ.തമിഴ്നാട്ടിൽ അന്യസംസ്ഥാന തൊഴിലാളികൾ ആക്രമിക്കപ്പെടുന്നു എന്ന വ്യാജ പ്രചാരണത്തിൽ, തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലക്കെതിരെ തമിഴ് നാട് സെൻട്രൽ ക്രൈംബ്രാഞ്ച് കേസെടുത്തു. നാല് വകുപ്പുകളിലായാണ് കേസെടുത്തിട്ടുള്ളത്. വിദ്വേഷപ്രചാരം നടത്തിയതിനാണ് കേസ്.

അതിഥി തൊഴിലാളികൾക്കെതിരെ ഡിഎംകെ നേതാക്കൾ പറഞ്ഞ കാര്യങ്ങൾ മാത്രമാണ് താൻ ട്വീറ്റ് ചെയ്തതെന്നും തൻ്റേടമുണ്ടെങ്കിൽ 24 മണിക്കൂറിനുള്ളിൽ തന്നെ അറസ്റ്റ് ചെയ്യണമെന്നും അണ്ണാമലെ പറഞ്ഞു. അതിനിടെ വ്യാജപ്രചാരണത്തെ തുടർന്ന് തൊഴിലാളികൾ മടങ്ങുന്നത് തുടരുകയാണ്. വിഷയത്തെ കുറിച്ച് പഠിയ്ക്കാൻ ബിഹാറിൽ നിന്നെത്തിയ ഉദ്യോഗസ്ഥ സംഘം, തിരുപ്പൂരിൽ ക്യാംപു ചെയ്ത് തൊഴിലാളികളിൽ നിന്നും വിവരങ്ങൾ ശേഖരിയ്ക്കുന്നുണ്ട്.

Advertisement