അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര

Advertisement

ജയ്പൂർ: അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടിന് സ്ത്രീകൾക്കും പെൺകുട്ടികൾക്കും ബസുകളിൽ സൗജന്യ യാത്ര ഒരുക്കുമെന്ന് രാജസ്ഥാൻ സർക്കാർ. ഓർഡിനറി ബസുകളുൾപ്പടെ എല്ലാ ബസുകളിലും ഈ സൗകര്യം ലഭ്യമാകുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.

യാത്ര സൗജന്യമാക്കുന്നതിലൂടെ 7.50 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് സംസ്ഥാന സർക്കാർ കണക്കാക്കിയിരിക്കുന്നത്. ഇതിന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അംഗീകാരം നൽകി. രാജസ്ഥാൻ റോഡ്‌വേയ്‌സ് ബസുകളിൽ സ്ത്രീകൾക്ക് 50 ശതമാനം ഇളവ് നൽകാനുള്ള തീരുമാനവും ഗെഹ്‌ലോട്ട് അംഗീകരിച്ചു.

നിലവിൽ ഓർഡിനറി ബസുകളിൽ 30 ശതമാനമാണ് ഇളവ്. 50 ശതമാനമെന്നത് ഏപ്രിൽ ഒന്നു മുതലാണ് നടപ്പാക്കി തുടങ്ങുക.ഈ തീരുമാനം സംസ്ഥാന സർക്കാരിന് ഏകദേശം 3.50 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് കരുതുന്നത്.

Advertisement