ശിവമോഗ വിമാനത്താവളവും വിവിധ വികസന പദ്ധതികളും പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

Advertisement

ശിവമോഗ. ശിവമോഗയിലെ വിമാനത്താവളവും വിവിധ വികസന പദ്ധതികളും പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു കരിന്പുകർഷകർക്കിം ചെറുകിട കർഷകർക്കും മികച്ച പരിഗണന നൽകുന്ന സർക്കാറാണ് രാജ്യം ഭരിയ്ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീ അന്ന പദ്ധതി ചെറുകിട കർഷകരെ മാത്രം ലക്ഷ്യം വച്ചുള്ളതാണ്. നികുതി ഇളവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ സാധാരണക്കാരായ കർഷകർക്കായി നടപ്പാക്കി.

പതിറ്റാണ്ടുകളായി മാറ്റി നിർത്തപ്പെട്ട ജനസമൂഹമായിരുന്നു ചെറുകിട കർഷകർ. ഇവർക്ക് പ്രാധാന്യം ലഭിച്ചത് എൻഡിഎ സർക്കാറിന് കീഴിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കർണാടകയിലെ ബെലഗാവിയിലെ റാലിയിൽ പങ്കെടുക്കുകയായിരുന്നു നരേന്ദ്രമോദി. പിഎം കിസാൻ പദ്ധതി പ്രകാരം 16,800 കോടി രൂപ കർഷകർക്ക് ചടങ്ങിൽ വിതരണം ചെയ്തു.

നവീകരിച്ച ബെലഗാവി റെയിൽവെ സ്റ്റേഷനും, ലോണ്ട-ബെലഗാവി-ഗഥപ്രഭ പുതിയ റെയിൽവെ ലൈനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. രാവിലെ, കർണാടകയിൽ എത്തിയ പ്രധാനമന്ത്രി ശിവമോഗയിലെ വിമാനത്താവളവും വിവിധ വികസന പദ്ധതികളും നാടിന് സമർപ്പിച്ചു.

Advertisement