പ്രതിപക്ഷ പാർട്ടികളുടെ ഐക്യം രാജ്യത്ത് വേഗത്തിൽ യാഥാർത്ഥ്യമാകണം, പ്രിയങ്ക
റായ്പൂര്‍. കോൺഗ്രസ് പ്ലീനറി സമ്മേളനം അവസാനിച്ചു. മോദിയും അദാനിയും ഒന്നാണെന്നും അദാനി വിഷയത്തിൽ സത്യം ലോകത്തിനു മുന്നിൽ വ്യക്തമാകുന്നത് വരെ പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി. പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ഉൾപ്പെടെയുള്ള പ്ലീനറി തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കുകയാണ് ഇനിയുള്ള കടമ എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗെ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഒഴിവായതോടെ പ്ലിനറി സമ്മേളനത്തിൽ കോൺഗ്രസ് പ്രവർത്തകസമിതിയുടെ പ്രഖ്യാപനം ഉണ്ടായില്ല.

40 മിനിറ്റോളം നീണ്ട രാഹുൽഗാന്ധിയുടെ പ്രസംഗത്തെ ഹർഷാരവത്തോ ടെ സദസ്സ് സ്വീകരിച്ചു . അദാനിയുടെ കമ്പനി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ പോലെയാണ്. രാജ്യത്തെ എല്ലാ വിഭവങ്ങളും അദാനിക്ക് മുന്നിൽ മോദി സർക്കാർ അടിയറ വച്ചു. പ്രതിപക്ഷ പാർട്ടികളുടെ ഐക്യം രാജ്യത്ത് വേഗത്തിൽ യാഥാർത്ഥ്യമാകണമെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ നിർദ്ദേശം.

പ്ലിനറി സമ്മേളനം കൈകൊണ്ട രാഷ്ട്രീയ തീരുമാനങ്ങൾ പൂർണമായിട്ടും നടപ്പാക്കാൻ ശ്രമിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗ ഉപസംഹാര പ്രസംഗത്തിൽ പ്ലിനത്തിന് ഉറപ്പു നൽകി.
ഒരു ലക്ഷത്തോളം പേർ പങ്കെടുത്ത പൊതുസമ്മേളനവും പ്ലീനത്തിന്റെ ഭാഗമായി നടന്നു.