മദ്യനയക്കേസില്‍ ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റില്‍

Advertisement

ന്യൂഡെല്‍ഹി.മദ്യനയ അഴിമതികേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റുചെയ്തു. എട്ടുമണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് . സിബിഐ ആസ്ഥാനത്ത് കടുത്ത സുരക്ഷ ഏര്‍പ്പെടുത്തി.

ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു. തുറന്ന വാഹനത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്താണ് സിസോദിയ സിബിഐ ആസ്ഥാനത്ത് ഹാജരായത്. അന്വേഷണവുമായി സഹകരിക്കുമെന്നും, ജയിലിൽ പോകാനും മടിയില്ലെന്നും സിസോദിയ പറഞ്ഞിരുന്നു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് സിസോദിയ ഭയപ്പെടുന്നതെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ.

ആം ആദ്മി പാർട്ടി പ്രവർത്തകരുടെ അകമ്പടി യോടെയാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സി ബി ഐ ക്ക് മുന്നിൽ ഹാജരാകാനായി വീട്ടിൽ നിന്നും ഇറങ്ങിയത്. തുറന്ന വാഹനത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്ത സിസോദിയ രാജ് ഘട്ടിൽ എത്തി മഹാത്മാ ഗാന്ധിക്ക് ആദരമർപ്പിച്ചു,.തനിക്ക് ജയിലിൽ പോകാൻ ഭയമില്ലെന്ന് സിസോദിയ പറഞ്ഞു.

11 മണിയോടെ സിസോദിയ പോലീസ് അകമ്പടിയോടെ സിബിഐ ആസ്ഥാനത്ത് എത്തി.

ദൈവം സിസോദിയക്ക് ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പ്രതികരിച്ചു.

എന്നാൽ സിസോദിയ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, തെറ്റ് ചെയ്തിട്ടില്ല എങ്കിൽ എന്തിനാണ് ഭയപ്പെടുന്നത് എന്നും കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ ചോദിച്ചു.

ചോദ്യം ചെയ്യലിനോട് അനുബന്ധിച്ച് സിബിഐ ആസ്ഥാനത്തിന് പരിസരത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.പ്രദേശത്ത് പോലീസിനെ യും കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്.പ്രതിഷേധിക്കാൻ എത്തിയ ആം ആദ്മി പാർട്ടി പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.

Advertisement