മയിൽസാമിയുടെ ജീവിതാഭിലാഷം നിറവേറ്റുമെന്ന് രജനീകാന്ത്; അറിയിച്ചത് ഡ്രമ്മര്‍ ശിവമണി

Advertisement

ചെന്നൈ ∙അന്തരിച്ച തമിഴ് ഹാസ്യ നടനും മിമിക്രി കലാകാരനുമായ മയിൽസാമി (57)യുടെ ആഗ്രഹം നിറവേറ്റുമെന്ന് സൂപ്പർതാരം രജനീകാന്തിന്റെ ഉറപ്പ്. വടല്ലൂരിനടുത്തുള്ള ക്ഷേത്രത്തിലെ ശിവലിംഗത്തിൽ രജനിയെക്കൊണ്ട് പാലഭിഷേകം നടത്തിക്കുമെന്ന ആഗ്രഹത്തെക്കുറിച്ച് ഡ്രമ്മർ ശിവമണിയാണ് താരത്തെ അറിയിച്ചത്.

ശിവരാത്രി ദിനത്തിൽ ശിവമണിക്കൊപ്പം പരിപാടികൾ അവതരിപ്പിച്ച ശേഷം 19നു പുലർച്ചെ വീട്ടിൽ മടങ്ങിയെത്തിയ മയിൽസാമി കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.

‘ദാവണിക്കനവുകൾ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തി ഹാസ്യനടനായി പേരെടുത്ത മയിൽസാമിയുടെ സംസ്കാര ചടങ്ങുകൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടത്തി.

Advertisement