ജമ്മു. കശ്മീരിൽ മണ്ണിടിച്ചിലിൽ നിരവധി വീടുകളും റോഡുകളും തകർന്നു.റാംബാനിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.13 കുടുംബങ്ങൾക്ക് വീട് നഷ്ടപ്പെട്ടു.ദുരന്ത ബാധിതരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
ദുക്സർ ദാലിന്റെ ഒരു ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ ആണ് മണ്ണിടിച്ചിൽ ഉണ്ടായത്.33KV വൈദ്യുത ലൈനിനും, കുടുവെള്ള പൈപ്പ് ലൈനിനും കെടുപാടുകൾ സംവിച്ചതായി ജില്ല ഭരണ കൂടം അറിയിച്ചു.ജിഎസ്ഐ യുടെ വിദഗ്ദ്ധ സംഘം ഉടൻ സംഭവസ്ഥലം പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.