ത്രിപുരയിൽ സിപിഎം പ്രവർത്തകന്റെ കൊലപാതകം :ബിജെപി നേതാവ് അറസ്റ്റിൽ

Advertisement

അഗര്‍ത്തല. ത്രിപുരയിൽ സിപിഎം പ്രവർത്തകന്റെ കൊലപാതകം :ബിജെപി നേതാവ് അറസ്റ്റിൽ.

ബിജെപി പഞ്ചായത്ത്‌ പ്രധാൻ കൃഷ്ണ കമൽ ദാസ് ആണ്‌ അറസ്റ്റിലായത്. സിപിഎം പ്രവർത്തകൻ ദിലീപ് ശുക്ല ദാസ് ആണ്‌ കൊല്ലപ്പെട്ടത്. രാഷ്ട്രീയ കൊലപാതകമല്ലെന്ന് പോലീസ്. അന്വേഷണം നടത്തുംമുമ്പ് പൊലീസ് എങ്ങനെ തീരുമാനമെടുത്തുവെന്ന് സിപിഎം നേതാക്കള്‍ ചോദിച്ചു.

ദിലീപ് ശുക്ല ദാസിന്റെ മൃതദേഹം പാർട്ടി ഓഫീസിൽ പൊതു ദർശനത്തിന് വക്കാൻ പൊലീസ് അനുമതി നൽകിയില്ല.പോലീസ് നടപടിക്കെതിരെ സിപിഎം പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ മൃതദേഹം പൊതു ദർശനത്തിന് വച്ചു

Advertisement