ഗ്വാളിയർ .ദക്ഷിണാഫ്രിക്കയിൽ നിന്നും 12 ചീറ്റകൾകൂടി ഇന്ത്യയിലെത്തി. രാജ്യത്തെ ചീറ്റകളുടെ എണ്ണം ഇതോടെ 20 ആയി ഉയർന്നു . ഗ്വാളിയറിൽ നിന്ന് ചീറ്റകളെ കുനോയിലെയ്ക്ക് കൊണ്ട് വന്നു. മൂന്നു വര്‍ഷംമുമ്പാണ് ഇന്ത്യ ചീറ്റപുനരധിവാസ പദ്ധതിയുമായി മുന്നിട്ടിറങ്ങിയത്.
വ്യോമസേനയുടെ സി 17 വിമാനത്തിൽ 7 ആൺ ചീറ്റകളും 5 പെൺ ചീറ്റകളുമാണ് ഗ്വാളിയർ വിമാനത്താവളത്തിൽ എത്തിയത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ചീറ്റ വിദഗ്ധരുടെ സംഘവും വെറ്ററിനറി ഡോക്ടര്‍മാരും വിമാനത്തിൽ ഉണ്ടായിരുന്നു. ഗ്വാളിയർ വിമാനത്താവളത്തിൽ നിന്ന് ഹെലകോപ്ടർ മാർഗ്ഗത്തിൽ ചീറ്റകളെ കുനോയിലെയ്ക്ക് എത്തിച്ചു. നിശ്ചിത ദിവസ്സത്തെ കരുതല്‍ തടങ്കലിന് ശേഷമാകും ഇവകളെ സ്വതന്ത്രമാക്കുക.
വംശനാശം സംഭവിച്ച് ഇന്ത്യയില്‍ നിന്നും പൂര്‍ണമായും തുടച്ചു നീക്കപ്പെട്ട ഒരേയൊരു മാംസഭോജിയാണ് ചീറ്റ . ചീറ്റകളെ അതിന്റെ ആവാസവ്യവസ്ഥയിലേക്ക് പുനഃരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വര്‍ഷം പ്രൊജക്റ്റ് ചീറ്റ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചത്. സെപ്റ്റംബര്‍ ഏഴിന് നമീബയില്‍ നിന്നും എട്ട് ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചിരുന്നു. ഫെബ്രുവരി 20 ന് ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ടിന്റെ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ചീറ്റ വിദഗ്ധർ പൻകെടുക്കുന്ന ഉച്ചകൊടിയും കുനോയിൽ നിശ്ചയിച്ചിട്ടുണ്ട്. 1952ല്‍ ഛത്തീസ്ഗഢില്‍ അവസാന ചീറ്റ വേട്ടയാടപ്പെട്ടത്.
ലോകമൊട്ടാകെ ഇപ്പോള്‍ 7000 ചീറ്റകള്‍ ഉണ്ടെന്നാണ് കണക്ക്.