അഗര്‍ത്തല. നിർണ്ണായക തെരഞ്ഞെടുപ്പിനായി ത്രിപുര ഇന്ന് പോളിംഗ് ബൂത്തിലേക്ക് . 60 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.
രാവിലെ 7 മണി മുതൽ വൈകിട്ട് 4 വരെയാണ് പോളിംഗ്. പ്രചരണത്തിനിടെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുക.3337 പോളിംഗ് ബൂത്തുകളിലായി 400 കമ്പനി കേന്ദ്ര സേനയെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. 1128 പോളിംഗ് ബൂത്തുകൾ പ്രശ്നബാധിത മേഖലയിൽ ആണ്..28 ബൂത്തുകൾ അതിവ പ്രശ്ന ബാധിതമെന്നാണ് റിപ്പോർട്ട്.
.28.13 ലക്ഷം വോട്ടർമാർക്കാണ് ഇന്ന് ജനവിധി രേഖപ്പെടുത്താൻ അവസരം ഉള്ളത്. ഇടത് പാർട്ടികൾ 47 മണ്ഡലങ്ങളിലും കോൺഗ്രസ് 13 മണ്ഡലങ്ങളിലും മത്സരിക്കുമ്പോൾ ബിജെപി 55 സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. ഗോത്ര പാർട്ടിയായ തിപ്ര മോത 42 സീറ്റുകളിൽ ആണ് സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നത്.