ഓഹരി തട്ടിപ്പ് ആരോപണം: അദാനിക്കെതിരെ അന്വേഷണവുമായി കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം

Advertisement

ന്യൂ ഡെൽഹി :
ഓഹരി തട്ടിപ്പ് ആരോപണത്തിൽ അദാനിക്കെതിരെ അന്വേഷണം തുടങ്ങി കോർപറേറ്റ് കാര്യ മന്ത്രാലയം. കമ്പനി നിയമത്തിലെ സെക്ഷൻ 206 പ്രകാരം അദാനി ഗ്രൂപ്പിൽ നിന്ന് വിവരങ്ങൾ തേടി. സമീപകാലത്ത് നടത്തിയിട്ടുള്ള ഇടപാടുകളെ കുറിച്ചുള്ള രേഖകളാണ് പരിശോധിക്കുന്നത്. കോർപറേറ്റ് കാര്യത്തിലെ ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലാണ് അന്വേഷണം
അദാനിക്കെതിരെ സെബിയും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെയാണ് അദാനിക്കെതിരെ അന്വേഷണം നടക്കുന്നത്. സാമ്പത്തിക രേഖകളും അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും. അതേസമയം അദാനിക്കുണ്ടാകുന്ന തിരിച്ചടി ഇന്ത്യൻ ബാങ്കിംഗ് വ്യവസ്ഥയെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചു.
 

Advertisement