ലോകത്ത് അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ തുടരും,നിര്‍മ്മല സീതാരാമന്‍

Advertisement

ന്യൂഡെല്‍ഹി . ലോകത്ത് അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ തുടരുമെന്ന് ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ.അടുത്ത സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ചാനിരക്ക് കുറയുമെന്നും സാമ്പത്തിക സർവേ പറയുന്നു.കോവിഡ് പ്രതിസന്ധിയെ ഇന്ത്യൻ സാമ്പത്തിക രംഗം മറികടന്നു വെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ.വി അനന്ത നാഗേശ്വരൻ പറഞ്ഞു.

രാജ്യം നടപ്പ് സാമ്പത്തിക വര്‍ഷം ഏഴ് ശതമാനം വളര്‍ച്ച നേടുമെന്നാണ് സാമ്പത്തിക സര്‍വെ.
അടുത്ത സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ചാനിരക്ക് കുറയുമെന്നും 6-6.8 ശതമാനമായി കുറയുമെന്നാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ പാർലമന്റിൽ സമർപ്പിച്ച സാമ്പത്തിക സർവേയിൽ പറയുന്നത്.

ഇന്ത്യ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയാണെന്ന് സാമ്പത്തിക സർവേറിപ്പോർട്ടിലുണ്ട്.

ജിഡിപിയിൽ കുറവുവന്നാലും അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ നിലനിൽക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.കോവിഡ് പ്രതിസന്ധിയെ ഇന്ത്യൻ സാമ്പത്തിക മേഖല മറികടന്നതായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ.വി അനന്ത നാഗേശ്വരൻ പറഞ്ഞു.വായ്പാ വളർച്ച കൈവരിക്കുകയാണ്, നഗര – ഗ്രാമീണ തൊഴിൽ മേഖലകൾ കോവിഡ് പൂർവ നിലവാരം മറികടന്നു.

തൊഴിലില്ലായ്മ നിരക്ക് 8.3% ത്തിൽ നിന്നും 7.2% ആയി കുറഞ്ഞുവെന്നും സാമ്പത്തിക സർവേ വ്യക്തമാക്കുന്നു.ധനക്കമ്മി കൂടുമെന്ന് സാമ്പത്തിക സർവേയിൽ മുന്നറിയിപ്പുണ്ട്. ധനക്കമ്മി കൂടിയാൽ ഇന്ത്യൻ രൂപ കൂടുതൽ ദുർബലമാകും.

Advertisement