സായുധ സേനകളിലെ 412 ഉദ്യോഗസ്ഥർക്ക് സ്തുത്യർഹ സേവനത്തിനുള്ളപുരസ്‌കാരം

Advertisement

ന്യൂഡെല്‍ഹി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സായുധ സേനകളിലെ 412 ഉദ്യോഗസ്ഥർക്ക് ആണ് സ്തുത്യർഹ സേവനത്തിനുള്ളപുരസ്‌കാരം ഇത്തവണ നല്കുക.കീർത്തിചക്ര പുരസ്കാരം ആറ് പേർക്ക് ലഭിച്ചു. ഇതിൽ നാലെണ്ണം മരണാനന്തര ബഹുമതിയാണ്. 15 പേർക്ക് ശൗര്യ ചക്രയും നൽകും. ഇതിൽ രണ്ടെണ്ണമാണ് മരണാനന്തര ബഹുമതിയായി നൽകുന്നത്. 92 സേനാ മെഡലുകൾക്കും രാഷ്‌ട്രപതി അംഗീകാരം നൽകിയിട്ടുണ്ട്.

ഏഴ് വായു സേന മെഡലുകൾ, 29 പരം വിശിഷ്ട സേവാ മെഡലുകൾ, മൂന്ന് ഉത്തം യുദ്ധ് സേവാ മെഡലുകൾ, 52 അതിവിശിഷ്ട മെഡലുകൾ തുടങ്ങി നിരവധി പേർക്കാണ് പുരസ്‌കാരം ലഭിക്കുക. മലയാളിയായ ജനറൽ പ്രദീപ് ചന്ദ്രൻ നായർ ഉൾപ്പെടെ 29 പേർ പരംവിശിഷ്ട സേവാ മെഡൽ സ്വന്തമാക്കി. അസം റൈഫിൾസ് മേധാവിയാണ് പ്രദീപ് ചന്ദ്രൻ. 126 സൈനികർ വിശിഷ്ട സേവാ മെഡലിനും അർഹനായിട്ടുണ്ട്.

Advertisement