പദ്മ പുരസ്കാരങ്ങൾ ഇന്നലെ പ്രഖ്യാപിച്ചപ്പോൾ നാല് മലയാളികളടക്കം 91 പേർക്കാണ് ഇത്തവണ പദ്മശ്രീ പുരസ്ക്കാരം. ഒമ്പത് പേർക്ക് പദ്മഭൂഷണും ആറ് പേർക്ക് പദ്മവിഭൂഷണും ലഭിച്ചു. ഗാന്ധിയൻ വി.പി അപ്പുക്കുട്ടൻ പൊതുവാൾ പദ്മ പുരസ്കാരത്തിന് അർഹനായ മലയാളിയാണ്. ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. സിഐ ഐസക്കിനും അപൂർവയിനം നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമൻ, കളരിയാശാൻ എസ്ആർഡി പ്രസാദ് എന്നീ മലയാളികൾക്കും പദ്മശ്രീ ലഭിച്ചു. കൂടാതെ സംഗീത സംവിധായകൻ എംഎം കീരവാണിക്കും നടി രവീണ ടണ്ഠനും അന്തരിച്ച വ്യവസായി രാകേഷ് ജുൻജുൻവാല എന്നിവർക്കും പദ്മശ്രീ ലഭിച്ചിട്ടുണ്ട്. മുലായം സിംഗ്, എസ്.എം ക്യഷ്ണ, ഒ.ആർ.എസിന്റെ പിതാവ് ഡോ. ദിലീപ് മഹലനോബിസ് അടക്കമുള്ളവർക്ക് പത്മവിഭൂഷൺ ലഭിച്ചു.
Home News Breaking News നാല് മലയാളികളടക്കം 91 പേർക്ക് പദ്മശ്രീ പുരസ്ക്കാരം,ഒമ്പത് പേർക്ക് പദ്മഭൂഷണും ആറ് പേർക്ക് പദ്മവിഭൂഷണും