.തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി ബിബിസി പുറത്ത് വിട്ട ഡോക്യുമെൻ്ററിയെ വിമർശിച്ചതിൻ്റെ പേരിൽ കോൺഗ്രസിൽ ഉയർന്ന വിവാദങ്ങളെ തുടർന്ന് അനിൽ ആൻ്റണി രാജി വെച്ചു.കോൺഗ്രസിൻ്റെ സോഷ്യൽ മീഡിയ നാഷണൽ കോഡിനേറ്ററും, കെ പി സി സി യുടെ ഡിജിറ്റൽ മീഡിയ സെൽ കൺവീനറുമായിരുന്നു മുൻ കേന്ദ്ര മന്ത്രിയും കേരളമുഖ്യമന്ത്രിയുമായിരുന്ന എ കെ ആൻ്റണിയുടെ മകനായ അനിൽ ആൻറണി. പാർട്ടിയിൽ അഭിപ്രായ സ്വാതന്ത്യം ഇല്ലെന്ന് ആരോപണം.
ഇന്ത്യയിലുള്ളവര്‍ ഇന്ത്യയുടെ ഭരണഘടനാ സ്ഥാപനത്തേക്കാള്‍ ബിബിസിയുടെ വീക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നത് അപകടകരമാണെന്ന് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറും എ.കെ ആന്റണിയുടെ മകനുമായ അനില്‍ കെ ആന്റണി പറത്തിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തിനു തുരങ്കം വയ്ക്കുന്ന നടപടിയാണിതെന്നും അനില്‍. എന്നാല്‍ അനില്‍ കെ ആന്റണിയുടെ നിലപാട് കോണ്‍ഗ്രസിന്റേയോ യൂത്ത് കോണ്‍ഗ്രസിന്റേയോ നിലപാടല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും പ്രതികരിച്ചിരുന്നു.
അനിൽ ആൻറണിയുടെ പരാമർശം വിവാദമായതോടെയാണ് പാർട്ടി പദവികൾ ഒഴിഞ്ഞത്.