ത്രിപുര തെരഞ്ഞെടുപ്പ് ,സിപിഎമ്മും കോൺഗ്രസും തമ്മിൽ ഭിന്നത

Advertisement

അഗര്‍ത്തല.ത്രിപുര തെരഞ്ഞെടുപ്പ് ധാരണയിൽ സിപിഎമ്മും കോൺഗ്രസും തമ്മിൽ ഭിന്നത.മത്സരിക്കുന്ന സീറ്റുകളുടെ പേരിലാണ് ഭിന്നത.സിപിഎമ്മിന്റെ സ്ഥാനാർഥി പ്രഖ്യാപനം മാറ്റി വച്ചു. തര്‍ക്കം പരിഹരിക്കാൻ ഇരു പാർട്ടികളുടെയും നേതൃത്വം ചർച്ചകൾ തുടരുകയാണ്.നാളെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് കോണ്ഗ്രസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന കമ്മറ്റി ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പട്ടികയ്ക്ക് അംഗീകാരം നൽകിയിരുന്നു.

ഇന്ന് വൈകീട്ട് 7 ന് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിക്കാൻ ആയിരുന്നു ആദ്യ തീരുമാനം.

എന്നാൽ സീറ്റുകളുടെ കാര്യത്തിൽ കോൺഗ്രസുമായുള്ള തർക്കത്തെ തുടർന്ന് വാർത്താസമ്മേളനം മാറ്റിവെച്ചു.

60 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ, പാർട്ടി 38 സീറ്റിൽ മത്സരിക്കാനും,സിപിഐ,ആര്‍എസ്പി,എഐഎഫ്ബി,സിപിഐഎംഎല്‍ എന്നിവർക്ക് ഓരോ സീറ്റ് വീതം നൽകാനും, കോൺഗ്രസ്സിന് 18 സീറ്റ് നൽകാനുമാണ് സിപിഎം തീരുമാനിച്ചിരുന്നത് എന്നാണ് സൂചന.

കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ അംഗീകാരത്തിന് ശേഷം കോണ്ഗ്രസ് സ്ഥാനാർഥി കളെ നാളെ പ്രഖ്യാപിക്കും.

അതേസമയം ഗോത്ര പാർട്ടിയായ തിപ്ര മൊതോയുമായി ഇനി ചർച്ചകൾ വേണ്ട എന്ന് കോൺഗ്രസും ഇടതു പാർട്ടികളും തീരുമാനിച്ചു.

തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി സഖ്യം ഉണ്ടാക്കാനാണ് തിപ്ര മൊതോയുടെ നീക്കമെന്ന് സൂചന ലഭിച്ച പശ്ചാത്തലത്തിലാണ് ഇനി ചർച്ചകൾ വേണ്ടെന്ന തീരുമാനം.

Advertisement