ഭാരത് ജോഡോ യാത്രയുടെ സമാപനം ചരിത്ര സംഭവമാക്കാൻ കോൺഗ്രസ്

Advertisement

ജമ്മു.രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപനം ചരിത്ര സംഭവമാക്കാൻ തിരുമാനിച്ച് കോൺഗ്രസ്സ്.

സംസ്ഥാനങ്ങളിലും സമാപനത്തോട് അനുബന്ധിച്ച് പരിപാടികൾ സംഘടിപ്പിയ്ക്കും. കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധ പരിപാടികൾ അടക്കമാകും സംഘടിപ്പിയ്ക്കുക.ജോഡോ യാത്രയുടെ വിജയകരമായ സമാപനം ഉറപ്പാക്കാൻ സംസ്ഥാന ഘടകങ്ങൾക്ക് നിർദ്ധേശം.

ഭാരത് ജോഡോ യാത്ര ഇന്ന് ജമ്മുകാശ്മീരിലെ നഗ്രോട്ടയിൽ നിന്ന് ആണ് പര്യടനം ആരംഭിയ്ക്കുക.ടോൾഗേറ്റിന് സമീപമുള്ള സിത്നി ബൈപാസ് മുതലുള്ള മേഖലയിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ആണ് ജാഥ കടന്നു പോകുന്ന സാഹചര്യത്തിൽ എർപ്പെടുത്തിയിരിയ്ക്കുന്നത്.

രാഹുലിന് കാശ്മീരില്‍ നന്നായി യാത്രനടത്താന്‍ ബിജെപി ഭരണത്തിലായി എന്നതാണ് ബിജെപിയുടെ പ്രചരണായുധം. കാശ്മീരിന്‍റെ പ്രത്യേക പദവി തിരികെകൊണ്ടുവരുമെന്ന രാഹുലിന്‍റെ വാഗ്ദാനവും ബിജെപി പ്രചരണത്തിനുപയോഗിക്കുകയാണ്.

Advertisement