മുംബൈ.ഇന്ത്യയുടെ അഞ്ചാമത്തെ അന്തര്‍ വാഹിനിയായ വാഗിര്‍ നാവിക സേനയുടെ യുദ്ധകപ്പല്‍ വ്യൂഹത്തിന്റെ ഭാഗമായ് ഇന്ന് മാറും. പൊജക്ട്-75ന്റെ ഭാഗമായ കല്‍വാരി ക്ലാസ് അന്തര്‍വാഹിനി കഴിഞ്ഞ ദിവസ്സം നാവിക സേന ഔദ്യോഗികമായി ഏറ്റുവാങ്ങിയിരുന്നു.
നാവിക സേനയുടെ ഭാഗമാകുന്നതോടെ വാഗിർ ഇനി ഐ.എൻ.എസ് വാഗിർ എന്നാകും അറിയപ്പെടുക. മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡിന്റെയും (എംഡിഎല്‍) ഫ്രാന്‍സിലെ എം/എസ് നേവല്‍ ഗ്രൂപ്പിന്റെയും സഹായത്തോടെയാണ് ‘വാഗിര്‍’ നിര്‍മ്മിച്ചിരിക്കുന്നത്. ഫെബ്രുവരിയിലാണ് ആദ്യ കടല്‍ പരീക്ഷണം നടന്നു. 2022 ഫെബ്രുവരി 1 ന് ‘വാഗിര്‍’ആദ്യ കടല്‍ പരീക്ഷണ യാത്ര ആരംഭിച്ചു. കുറഞ്ഞ സമയത്തിനുള്ളില്‍ ആണ് എല്ലാ പരീക്ഷണങ്ങളും വാഗിർ പൂര്‍ത്തിയാക്കിയത്. പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങള്‍, ആയുധങ്ങള്‍, സെന്‍സറുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ സംവിധാനങ്ങളുടെയും വിപുലമായ കടല്‍ പരീക്ഷണങ്ങള്‍ വാഗിർ പൂർത്തിയാക്കിയിട്ടുണ്ട്.
സാധാരണ കപ്പല്‍ നിര്‍മ്മാണത്തില്‍ നിന്നും വിഭിന്നമായി ജലത്തിനടിയില്‍ പ്രവര്‍ത്തിക്കാന്‍ പാകത്തിന് പല ഉപകരണങ്ങളുടെ രൂപകല്‍പ്പന, പല യന്ത്രങ്ങളുടേയും വാഗിർ യാഥാർത്ഥമായതെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ മഹാസമുദ്രം-ബംഗാള്‍ ഉള്‍ക്കടല്‍-പസഫിക് സമുദ്രമേഖലയില്‍ വാഗിർ കൂടി എത്തുന്നതോടെ ഇന്ത്യൻ നാവിക സേനായുടെ സാന്നിദ്ധ്യം ശക്തമാക്കുകും. ക്വാഡ് സഖ്യത്തിലും ഇന്ത്യയ്ക്ക് വലിയ പ്രാധാന്യമാകു സ്കോര്‍പിയന്‍ അന്തര്‍വാഹിനികള്‍ നല്‍കുക.